Site icon CTV Online

സ്കൂൾ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച പോക്സോ കേസിലെ പ്രതിയെ മാവൂർ പോലീസ് പിടികൂടി

കോഴിക്കോട് : സ്കൂൾ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച 19 –കാരനെ മാവൂർ പോലീസ് പിടികൂടി. പയമ്പ്ര സ്വദേശി തോട്ടപ്പാട്ട് ചാലിൽ വീട്ടിൽ അബിൻ സന്തോഷ് (19 വയസ്സ് )നെയാണ് മാവൂർ പോലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത് .
2024 ഡിസംബർ മാസം 17 വയസ്സ് പ്രായമുള്ള വിദ്യാർത്ഥിയോട് പ്രതി നരിക്കുനി വെച്ച് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പെൺകുട്ടിയുടെ പരാതി ലഭിച്ച മാവൂർ പോലീസ് കേസ്സ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരവേ പ്രതിയെ മാവൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രാജേഷിന്റെ നേതൃത്വത്തിൽ ASI സിന്ധു, SCPO കൃഷ്ണൻകുട്ടി, CPO സജിത് എന്നിവർ ചേർന്ന് പ്രതിയെ മാവൂരിൽ നിന്നും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു .കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Exit mobile version