സ്‌കൂൾ വാൻ കനാലിലേക്ക് മറിഞ്ഞു; മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക്

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ സ്‌കൂൾ വാൻ കനാലിലേക്ക് മറിഞ്ഞ് മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ചൂഴൽ കിന്റർവാലി സ്‌കൂളിന്റെ വാനാണ് മറിഞ്ഞത്. മാറാട് ഞാനക്കാല കനാൽ റോഡിലൂടെ കുട്ടികളുമായി പോകുമ്പോഴാണ് സംഭവം. അപകടം നടക്കുന്ന സമയത്ത് ആറ് കുട്ടികളാണ് വാഹനത്തിലുണ്ടായിരുന്നത്. പരിക്കേറ്റ മൂന്ന് വിദ്യാർത്ഥികളെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. കനാലിൽ വെള്ളമില്ലാത്തതിനാൽ വലിയ ഒരു അപകടം ഒഴിവാകുകയായിരുന്നു.

error: Content is protected !!