കായിക മേള ഇനി മുതൽ ‘സ്കൂൾ ഒളിമ്പിക്സ്’, എന്ന പേരിലേക്ക് മാറ്റും ;പേര് മാറ്റം അടുത്ത വർഷം; വി ശിവൻകുട്ടി

NEWSDESK

സംസ്ഥാന സ്‌കൂൾ കായികമേളയുടെ പേര് മാറ്റാൻ ആലോചന. കായിക മേളയെ സ്കൂൾ ഒളിമ്പിക്സ് എന്നാക്കുന്നത് ആലോചനയിലാണ്. പേര് മാറ്റം അടുത്ത വർഷം മുതലായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി . സ്കൂൾ ഒളിമ്പിക്സ് ആയാൽ മത്സരയിനങ്ങളിൽ ഗെയിംസും ഉൾപ്പെടുത്താമെന്നും മന്ത്രി പറഞ്ഞു.

കായിക താരങ്ങൾക്ക് ജോലി നൽകുന്നതിൽ ഇടതു സർക്കാരിന് മികച്ച റെക്കോർഡാണുള്ളത്. 7 വർഷത്തിനിടെ 676 പേർക്ക് ജോലി നൽകിയിട്ടുണ്ട്. കുട്ടികൾക്ക് സമയം കിട്ടിയില്ല എന്ന പരാതി വസ്തുതയാണ്.

അടുത്ത വർഷം പ്രശ്നം പരിഹരിക്കാം. ഒരു സ്പോർട്സ് കലണ്ടർ ഉണ്ടാക്കാനാണ് ശ്രമമെന്നും മന്ത്രി ശിവൻ കുട്ടി പറഞ്ഞു.

error: Content is protected !!