ചേന്ദമംഗലൂർ സ്കൂളിൽ ബാലനിധി സേവിങ്അക്കൗണ്ട് പദ്ധതി ആരംഭിച്ചു.

മുക്കം: മേഖല മൾട്ടിപ്പർപ്പസ് കോപ്പറേറ്റീവ് സൊസൈറ്റി ചേന്ദമംഗലൂർ ജി. എം. യു .പി സ്കൂളിലെ വിദ്യാർത്ഥികൾക്കായി ബാലനിധി സേവിങ്സ് ബാങ്ക് അക്കൗണ്ട് പദ്ധതി ആരംഭിച്ചു. വിദ്യാർത്ഥികളിൽ സമ്പാദ്യ ശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ ബാങ്ക് ആരംഭിച്ച പദ്ധതിയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് ശ്രീ ദിപു പ്രേംനാഥ് നിർവഹിച്ചു. സ്കൂൾ പിടിഎ പ്രസിഡന്റ് സുബീഷ്.ഒ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

സ്കൂളിലെ പ്രധാന അധ്യാപകൻ വാസു മാസ്റ്റർ,എസ് എം സി ചെയർമാൻ ബഷീർ, M പി. ടി .എ പ്രസിഡന്റ്‌ ഷബ്‌ന ജാസ്മിൻ, ബാങ്ക് സെക്രട്ടറി വിഷ്ണുരാജ്, സ്കൂൾ അധ്യാപകരായ മജീദ് ഷറീന, ത്രിവേണി, ഇംതിഹാസ് തുടങ്ങിയവർ സംസാരിച്ചു.

error: Content is protected !!