സ്‌കൂള്‍ പ്രവൃത്തി ദിനം വര്‍ധിപ്പിച്ചതിനെതിരെ പ്രതിഷേധം ശക്തം ; ഇന്ന് കൂട്ട അവധിയെടുത്ത് അധ്യാപകര്‍

കോഴിക്കോട്: സ്‌കൂള്‍ പ്രവൃത്തി ദിനം വര്‍ധിപ്പിച്ച പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കി അധ്യാപകര്‍. പ്രതിഷേധത്തിന്റ ഭാഗമായി സംയുക്ത സമരസമിതിയിലെ അധ്യാപകര്‍ ഇന്ന് കൂട്ട അവധിയിലാണ്.

വിഷയം ചര്‍ച്ച ചെയ്യാന്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി വിളിച്ച യോഗത്തില്‍ സമവായമാകാഞ്ഞതിനെ തുടര്‍ന്നാണ് തീരുമാനം. പ്രവൃത്തി ദിനം വര്‍ധിപ്പിക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ല എന്നാണ് ഇന്നലെ അധ്യാപകസംഘടനകളുമായി നടന്ന ചര്‍ച്ചയില്‍ മന്ത്രി വ്യക്തമാക്കിയത്.

ഒന്ന് മുതല്‍ എട്ടു വരെ ക്ലാസുകളില്‍ 200 ദിനം ആക്കുന്നത് പരിഗണിക്കാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തിരുന്നു. മന്ത്രി വിളിച്ച ചര്‍ച്ച പ്രഹസമാണെന്നായിരുന്നു കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്റെ പ്രതികരണം.

error: Content is protected !!