
newsdesk
സത്യൻ മൊകേരിയെ വിജയിപ്പിക്കുക : തിരുവമ്പാടി മണ്ഡലം വിദ്യാർത്ഥി – യുവജന കൺവെൻഷൻവയനാട് പാർലമെന്റ് മണ്ഡലം ഇടതുപക്ഷ ജനാതിപത്യ മുന്നണി സ്ഥാനാർഥി സത്യൻ മൊകേരിയുടെ വിജയത്തിനായി തിരുവമ്പാടി നിയോജക മണ്ഡലം തല വിദ്യാർത്ഥി – യുവജന കൺവെൻഷൻ സംഘടിപ്പിച്ചു.കൺവെൻഷൻ DYFI സംസ്ഥാന പ്രസിഡന്റ് വി.വസീഫ് ഉദ്ഘാടനം ചെയ്തു.AIYF ഏരിയ സെക്രട്ടറി ഷൈജു അധ്യക്ഷനായി.AISF സംസ്ഥാന പ്രസിഡന്റ് രാഹുൽ രാജ്,AIDWA കേന്ദ്രകമ്മിറ്റി അംഗം കെ.കെ ലതിക,ടി വിശ്വനാഥൻ,വി കെ വിനോദ്,DYFI സംസ്ഥാന കമ്മിറ്റി അംഗം ദിപു പ്രേംനാഥ്, AIYF ജില്ലാ സെക്രട്ടറി ശ്രീജിത്ത്, ജാഫർ ശരീഫ് എ പി,അബി ഇ തുടങ്ങിയവർ സംസാരിച്ചു.DYFI ബ്ലോക്ക് സെക്രട്ടറി അരുൺ.ഇ സ്വാഗതവും SFI ഏരിയ സെക്രട്ടറി മുഹമ്മദ് ഫാരിസ് നന്ദിയും പറഞ്ഞു.തുടർന്ന് മുക്കം ടൗണിൽ പ്രകടനവും നടത്തി.
