Site icon CTV Online

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പരിപാടിയിൽ സരിൻ പങ്കെടുത്തു: പരിപാടി ബഹിഷ്കരിച്ച് യു.ഡി എഫ്

കുന്ദമംഗലം : കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച പരിപാടിയിൽ സരിൻ പങ്കെടുത്തതോടെ ബ്ലോക്ക് പഞ്ചായത്ത് ഭരിക്കുന്ന യു.ഡി.എഫ് പരിപാടി ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. പരിപാടിയിൽ അധ്യക്ഷനാവേണ്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഉൾപ്പെടെയുള്ളവരാണ് പരിപാടി ബഹിഷ്കരിച്ചത്. ഈ പരിപാടിക്ക് ശേഷം നടക്കേണ്ട കുന്ദമംഗലം പഞ്ചായത്ത് വികസന സദസ്സിൽ പങ്കെടുക്കാനാണ് സരിൻ കുന്ദമംഗലത്തെത്തിയത്. ഇതിനിടയിൽ ബ്ലോക്ക് പഞ്ചായത്ത് പരിപാടിയിലും പങ്കെടുക്കുകയായിരുന്നു. ഇതോടെ യു.ഡി.എഫ് അംഗങ്ങളും പ്രവർത്തകരും പരിപാടി ബഹിഷ്കരിച്ച് പോവുകയായിരുന്നു. വികസന കാര്യ ചെയർമാൻ എൻ അബൂബക്കറാണ് പരിപാടിയിൽ അധ്യക്ഷനായത്.

Exit mobile version