Site icon CTV Online

സാജിദ് പുതിയോട്ടിലിന്റെ രണ്ടാമത്തെ പുസ്തകം; ആകാശ നൂലുകൾ പ്രകാശനം ചെയ്തു

WebDesk

മുക്കം: കഥാകൃത്ത് സാജിദ് പുതിയോട്ടിലിന്റെ രണ്ടാമത്തെ പുസ്തകം ആകാശനൂലുകൾ പ്രകാശിതമായി. മുൻ വിദ്യാഭ്യാസ മന്ത്രിയും ലോകസഭാംഗവുമായ ശ്രീ. ഇ.ടി.മുഹമ്മദ് ബഷീർ എം.പി ഗ്രന്ഥകർത്താവ് ടി.പി ചെറൂപ്പക്കും ഗായകൻ ഷമീർ ശെർ വാണിക്കും നൽകിയാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്. ഇക്കഴിഞ്ഞ ഷാർജ ബുക്ക് ഫെയറിലാണ് ചെറു കഥാ സമാഹാരമായ ആകാശ നൂലുകൾ പുറത്തിറങ്ങിയത്. അതിന്റെ കേരളത്തിലെ പ്രകാശന കർമ്മമാണ് ചൂലൂർ സി.എച്ച് സെന്ററിൽ നടന്ന ചടങ്ങിൽ വെച്ച് ഇ.ടി.മുഹമ്മദ് ബഷീർ എം.പി നിർവ്വഹിച്ചത്. ലളിതവും മനോഹരവും ഏറെ കാലികപ്രാധാന്യവും ഉള്ളതാണ് ഒരോ കഥകളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഷ്റഫ് അണ്ടോണ, ഖാലിദ് കിളിമുണ്ട, കല്ലട മുഹമ്മദലി, കെ.പി.യു അലി, മജീദ് പുളിക്കൽ, ഇഖ്ബാൽ മണക്കാട്, വി.എം ഉസ്സൻ കുട്ടി തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.

Exit mobile version