എസ്‌കെഎസ്എസ്എഫ് ഓമശ്ശേരി മേഖലാ കമ്മറ്റി നിര്‍മ്മിച്ച പാണക്കാട് ശിഹാബ് തങ്ങള്‍ സ്മാരക സഹചാരി മെഡിക്കല്‍ സെന്റര്‍ ഉദ്ഘാടനം 4ന്

newsdesk

കോഴിക്കോട്: എസ്‌കെഎസ്എസ്എഫ് ഓമശ്ശേരി മേഖലാ കമ്മറ്റി നിര്‍മ്മിച്ച പാണക്കാട് ശിഹാബ് തങ്ങള്‍ സ്മാരക സഹചാരി മെഡിക്കല്‍ സെന്റര്‍ 4ന് ശനിയാഴ്ച വൈകിട്ട് 7 മണിക്ക് സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യുമെന്ന് സെന്റര്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മെഡിക്കല്‍ ലാബ്, ഫാര്‍മസി, ഡോക്ടര്‍മാരുടെ സേവനം, കൗണ്‍സിലിംങ് സെന്റര്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, ഫിസിയോതെറാപ്പി എന്നീ സേവനങ്ങളാണ് മെഡിക്കല്‍ സെന്ററില്‍ നിന്ന് ജനങ്ങള്‍ക്ക് ലഭ്യമാവുക. നിലവില്‍ 40ഓളം രോഗികള്‍ക്ക് എല്ലാ മാസവും ആയിരം രൂപയുടെ മരുന്നുകള്‍ നല്‍കുന്നുണ്ട്. ഓക്‌സിജന്‍ സിലിണ്ടറുകളും, കട്ടിലുകളും ഉള്‍പ്പെടെ 20 ലക്ഷത്തെളം രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങള്‍ സെന്ററിന്റെ പക്കലുണ്ട്.

വാര്‍ത്താസമ്മേളനത്തില്‍ മെഡിക്കല്‍ സെന്റര്‍ കണ്‍വീനര്‍ പി.പി.കുഞ്ഞാലന്‍ കുട്ടി ഫൈസി, വര്‍ക്കിംഗ് ചെയര്‍മാന്‍ നൂറുദ്ദീന്‍ ഫൈസി മുണ്ടുപാറ, വര്‍ക്കിംഗ് കണ്‍വീനര്‍ പി.ടി.മുഹമ്മദ് കാതിയോട്, ജോയിന്റ് കണ്‍വീനര്‍ നിസാം താഴമ്പ്ര, സെക്രട്ടറി റിയാസ് ബാപ്പു ഓമശ്ശേരി എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!
%d