NEWSDESK
മുക്കം: കാരശേരി പഞ്ചായത്തിലെ മുരിങ്ങംപുറായി പ്രദേശത്ത് സർവിസ് നടത്തുന്ന മുപ്പത്തിരണ്ടോളം വരുന്ന ഓട്ടോറിക്ഷകളുടെ ഇന്നലത്തെ സവാരിക്ക് ഒരു പ്രത്യേകതയുണ്ടായിരുന്നു. യാത്രക്കാരെ ലക്ഷ്യ സംസ്ഥാനത്തെത്തിച്ചപ്പോൾ കണക്കു പറഞ്ഞു കാശുവാങ്ങില്ല. യാത്രക്കാർ അവർക്കിഷ്ടമുള്ള തുക, അതെത്രയായാലും ഓട്ടോയിൽ സ്ഥാപിച്ച പാത്രത്തിൽ നിഷേധിക്കുകയാണ് ചെയ്തത്. ഇന്നലെ ഓട്ടോയിൽ കയറുന്ന യാത്രക്കാരുടെ ലക്ഷ്യം പലതാണെങ്കിലും ഓട്ടോ തൊഴിലാളികൾക്ക് ഒരൊറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. പൂവ്വഞ്ചേരി റസാഖ്- ഫാത്തിമ ദമ്പതികളുടെ ഹോഡ്ജ്കിൻസ് ലിംഫോമ എന്ന കാൻസർ രോഗം ബാധിച്ച മകൻ സഫ്‌വാൻ എന്ന യുവാവിന്റെ മജ്ജ മാറ്റിവെക്കൽ ഉൾപ്പെടെയുള്ള ചികിത്സക്ക് ധനസമാഹരണം നടത്തുന്നതിന് വേണ്ടിയാണ് ഓട്ടോ തൊഴിലാളികൾ ഒന്നടങ്കം കൈകോർത്ത്. ചികിത്സക്ക് അറുപതു ലക്ഷത്തോളം രൂപ ആവശ്യമായി വന്ന ഘട്ടത്തിലാണ് നാട്ടുകാർ സഫ്‌വാൻ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചത്. അതിൻ്റെ ഭാഗമായി മുരിങ്ങംപുറായിലെ ഓട്ടോ സ്റ്റാൻഡിനു സമീപം ഓഫിസ് തുറന്നു പ്രവർത്തനം ആരംഭിച്ചപ്പോഴാണ് ഓട്ടോ തൊഴിലാളികൾ തങ്ങൾക്കാവും വിധം സഹകരിക്കാനും തങ്ങളുടെ ഒരു ദിവസത്തെ കളക്ഷൻ ചികിത്സ ഫണ്ടിലേക്ക് സ്വരൂപിച്ചു കൊടുക്കാനും തീരുമാനമെടുത്തത്. സംയുക്ത തൊഴിലാളി യൂനിയൻ ചെയർമാൻ എം.കെ രവി, കൺവീനർ എ.സി ഷാഹുൽ ഹമീദ് എന്നിവരുടെ സാന്നിധ്യത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജംഷീദ് ഒളകര ഓട്ടോ തൊഴിലാളികളുടെ സന്നദ്ധ പ്രവർത്തനം ഫ്ലാഗ് ഓഫ് ചെയ്തു.