Site icon CTV Online

ശബരിമലയിൽ സ്വർണക്കൊള്ള ; മാവൂരിൽ ദേവസ്വം മന്ത്രിയുടെ കോലം കത്തിക്കലും പ്രതിഷേധവും നടത്തി യൂത്ത് കോൺഗ്രസ്

മാവൂർ : മാവൂർ മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തിൽപ്രതിഷേധ പ്രകടനവും കോലം കത്തിക്കലും നടന്നു. ശബരിമലയിൽ നടന്ന സ്വർണക്കൊള്ളയിൽ പ്രതിഷേധിച്ചാണ് യൂത്ത് കോൺഗ്രസ് മാവൂർ മണ്ഡലം കമ്മിറ്റി പരിപാടി സംഘടിപ്പിച്ചത്.


മണ്ഡലം പ്രസിഡണ്ട് ഓ പി സമദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മാവൂർ മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡണ്ട് നിതീഷ് നങ്ങാലത്ത് ഉദ്ഘാടനം ചെയ്തു, നിയോജക മണ്ഡലം പ്രസിഡണ്ട് അസീസ് മാവൂർ ആശംസ പ്രസംഗം നടത്തി, കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡണ്ട് സജി കെ മാവൂർ യൂത്ത്കോൺഗ്രസ് മണ്ഡലം ഭാരവാഹികളായ മുജിതബ, ശ്രീരാഗ്, ദിവിൻ, മുഹ്സിൻ, ഹരി ശങ്കർ, അസൈൻ തുടങ്ങിയവർ നേതൃത്വം നൽകി.

Exit mobile version