newsdesk
കുന്ദമംഗലം: കാരന്തൂരില്‍ വീട്ടില്‍ നിന്നും 35 പവന്‍ സ്വര്‍ണം മോഷണം കവര്‍ന്നതായി പരാതി. കാരന്തൂര്‍ കിഴക്കേമേലേതടത്തില്‍ കൃപേഷിന്റെ വീട്ടിലാണ് മോഷണം നടന്നത്.
നാലുവയസുകാരനായ മകനെ ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ടിവന്നതിനാല്‍ കൃപേഷിന്റെ വീട്ടില്‍ ഇന്നലെ രാത്രി ആരുമുണ്ടായിരുന്നില്ല. രാത്രി ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു. രാവിലെ എട്ടുമണിയോടെ വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്നകാര്യം ശ്രദ്ധയില്‍പ്പെട്ടത്.
വീടിന്റെ മുന്‍വശത്തെ വാതിലിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. നാലായിരം രൂപയും നഷ്ടമായിട്ടുണ്ട്. പ്രദേശത്തെ സി.സി.ടി.വികള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്.