Site icon CTV Online

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തത് ശരിയായില്ല; കോഴിക്കോട് മേയറെ പരസ്യമായി തള്ളിപ്പറഞ്ഞ് സിപിഐഎം

Web Desk

കോഴിക്കോട് മേയർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തത് ശരിയായില്ലെന്ന് സിപിഐഎം. മേയർ ബീനാ ഫിലിപ്പിന്റെ നടപടി സിപിഐഎമ്മിന്റെ പ്രഖ്യാപിത നിലപാടിന് കടകവിരുദ്ധമാണ്. മേയറുടെ നടപടി സിപിഐഎമ്മിന് അംഗീകരിക്കാനാവില്ല. മേയറുടെ നിലപാടിനെ പരസ്യമായി തള്ളുന്നതായും സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ അറിയിച്ചു.‘കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ബീന ഫിലിപ്പ് ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള സംഘടന സംഘടിപ്പിച്ച വേദിയില്‍ പങ്കെടുത്ത് സംസാരിച്ചത് ശരിയായില്ല.

ഇക്കാര്യത്തിലുള്ള മേയറുടെ സമീപനം സിപിഐഎം എല്ലാ കാലവും ഉയര്‍ത്തിപ്പിടിച്ചുവരുന്ന പ്രഖ്യാപിത നിലപാടിന് കടകവിരുദ്ധമാണ്. ഇത് സിപിഐഎം-ന് ഒരു വിധത്തിലും അംഗീകരിക്കാവുന്നതല്ല. അക്കാരണം കൊണ്ടുതന്നെ ഇക്കാര്യത്തിലുള്ള മേയറുടെ നിലപാടിനെ പരസ്യമായി തള്ളിപ്പറയുന്നതിന് സിപിഐഎം തീരുമാനിച്ചു’, പി. മോഹനന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

Exit mobile version