![](https://ctvonline.in/wp-content/uploads/2024/06/ksrtc-1024x593.jpg)
newsdesk
തിരുവനന്തപുരം∙ കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായമായി 20 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ അറിയിച്ചു. നേരത്തെ 30 കോടി രൂപ നല്‍കിയിരുന്നു. ഇപ്പോള്‍ പ്രതിമാസം 50 കോടി രൂപയെങ്കിലും കോര്‍പ്പറേഷന് സര്‍ക്കാര്‍ സഹായമായി നല്‍കുന്നുണ്ട്. എൽഡിഎഫ് സര്‍ക്കാര്‍ ഇതുവരെ 5717 കോടി രൂപയാണ് കെഎസ്ആര്‍ടിസിക്ക് സഹായമായി നല്‍കിയതെന്ന് മന്ത്രി പറഞ്ഞു.