വടകരയിൽ സീബ്ര ലൈനിലൂടെ റോഡ് മുറിച്ചു കടക്കുമ്പോൾ മൂന്ന് വിദ്യാർഥിനികളെ സ്വകാര്യബസ് ഇടിച്ച് തെറിപ്പിച്ചു

വടകര∙ മടപ്പള്ളിയിൽ േദശീയപാതയിൽ സ്വകാര്യബസ് ഇടിച്ച് മൂന്ന് വിദ്യാർഥിനികൾക്ക് പരുക്ക്. സീബ്ര ലൈനിലൂടെ റോഡ് മുറിച്ച് കടക്കുമ്പോളാണ് മടപ്പള്ളി കോളജ് ബിരുദ വിദ്യാർഥിനികളെ ബസ് ഇടിച്ചത്. വടകര നടക്കുതാഴെ ശ്രേയ എൻ. സുനിൽ കുമാർ (19), ചാത്തോളി തണ്ണീർപന്തൽ ദേവിക ജി. നായർ, കല്ലേരി ഹൃദ്യ (19) എന്നിവർക്കാണ് പരുക്കേറ്റത്.

വിദ്യാർഥികളെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂർ –കോഴിക്കോട് റൂട്ടിലോടുന്ന ബസാണ് അപടകമുണ്ടാക്കിയത്. അപകടത്തിന് പിന്നാലെ ബസ് ഡ്രൈവറും കണ്ടക്ടറും ഓടി രക്ഷപ്പെട്ടു. അപകടം വരുത്തിയ ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു.

error: Content is protected !!