ചാത്തമംഗലം ,വെള്ളന്നൂർ – ചെട്ടിക്കടവ് – വേങ്ങേരിമഠം റോഡിന്റെ ശോചനീയാവസ്ഥ: ഞാറു നടീല്‍ സമരം നടത്തി ബിജെപി

ചാത്തമംഗലം∙ പ്രദേശവാസികൾക്ക് കാൽനടയാത്ര പോലും ദുഷ്കരമായ വെള്ളന്നൂർ – ചെട്ടിക്കടവ് – വേങ്ങേരിമഠം റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി വെള്ളന്നൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ ‘ഞാറു നടീല്‍’ സമരം നടത്തി. കരാർ ഏറ്റെടുത്ത് മാസങ്ങളായിട്ടും കാൽനടയാത്ര പോലും ദുഷ്കരമാക്കിയ കരാറുകാരന്റെ നടപടിയിലും അതിന് കുഴലൂത്തു നടത്തുന്ന പിഡബ്ല്യുഡി – പഞ്ചായത്ത് അധികൃതരുടെ അനാസ്ഥയ്ക്കുമെതിരെയാണ് സമരം നടത്തിയത്. ടി.പി.കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ച പരിപാടി, ഭരതൻ കരിക്കിനാരി ഉദ്ഘാടനം ചെയ്തു. സമരത്തിന് ഐ.വി.ചന്ദ്രൻ നേതൃത്വം നൽകി.

error: Content is protected !!