Site icon CTV Online

ബൈക്കിലിരുന്ന് കുട നിവർത്തി; റോഡിൽ തലയിടിച്ച്‌ വീണ് വീട്ടമ്മ മരിച്ചു

Web Desk

ബൈക്കില്‍ സഞ്ചരിക്കുന്നതിന് ഇടയില്‍ കുട നിവര്‍ത്തിയ സ്ത്രീ റോഡില്‍ തലയിടിച്ച്‌ വീണ് മരിച്ചു. ചൊവ്വന്നൂര്‍ കുട്ടന്‍കുളം കുട്ടന്‍കുളങ്ങര വീട്ടില്‍ ഷീജ(47)ആണ് മരിച്ചത്. മകനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ ചൊവ്വാഴ്ച രാവിലെ ഒന്‍പതോടെ ചൊവ്വന്നൂര്‍ വെളിച്ചെണ്ണ മില്ലിന് സമീപമാണ് അപകടം. മഴ പെയ്തപ്പോഴാണ് ബൈക്കിലിരുന്ന് കുട നിവര്‍ത്തിയത്. ഇതോടെ ഷീജ റോഡിലേക്ക് തെറിച്ച്‌ വീണു. ഉടനെ തന്നെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Exit mobile version