
Web Desk
മുറിയനാലിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. നാലകത്ത് അഹമ്മദ് കോയ ആണ് മരിച്ചത്. ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന ഇദ്ദേഹം ഗുരുതരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. റിലയൻസ് പാമ്പിന്ടെ മുന്നിലാണ് അപകടമുണ്ടായത്. ഓട്ടോറിക്ഷയിൽ കാർ ഇടിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന ഐഷർ ലോറി കാറിന് പിന്നിൽ ഇടിച്ചു ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന യാത്രക്കാർക്കും കാറിൽ യാത്ര ചെയ്തവർക്കും പരിക്ക് പറ്റിയിട്ടുണ്ട്. പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ പ്രേവേശിപ്പിച്ചു
