Site icon CTV Online

ഗതാഗതയോഗ്യമല്ലാത്ത റോഡ്;എരഞ്ഞിമാവ്-കൂളിമാട് റോഡിൽ അപകടം പതിവാകുന്നു

NEWSDESK

കൊടിയത്തൂർ:ജലജീവൻ മിഷന്റെ പൈപ്പിടലും റോഡ് നവീകരണവും പൂർത്തിയാകത്തതിനെ തുടർന്ന് എരഞ്ഞിമാവ്-കുളിമാട് റോഡിൽ അപകടം ആവർത്തിക്കുന്നു.തിങ്കളാഴ്ച രാവിലെ ബൈക്ക് മറിഞ്ഞ് മാധ്യമപ്രവർത്തകൻ സി.ഫസൽ ബാബുവിനും മകൾ ഷെൻസ ഫാത്തിമ(7)യ്ക്കും സാരമായ പരിക്കേറ്റു.

2023 ജനുവരി ഒന്നുമുതലാണ് കൂറ്റൻ പൈപ്പുകൾ സ്ഥാപിക്കാൻ കേരള വാട്ടർ അതോറിറ്റിക്ക് റോഡ് പൊതുമരാമത്ത് വകുപ്പ് കൈമാറിയത്. ഒരുമാസത്തിനകം പണി പൂർത്തീകരിക്കാനായിരുന്നു ധാരണ.എന്നാൽ, അഞ്ചു മാസമെടുത്താണ് പൈപ്പിടൽ പൂർത്തിയാക്കിയത്.പൈപ്പിടൽ വൈകിയതിനാൽ റോഡ് നവീകരണവും അനിശ്ചിതത്വത്തിലാണ് ,റോഡ് താറുമാറായി കിടക്കുന്നതിനാൽ അപകടങ്ങൾക്ക് അറുതിയില്ലാത്ത അവസ്ഥയാണ്.എത്രെയും പെട്ടെന്ന് റോഡിൻറെ പ്രശ്നങ്ങൾ പരിഹരിച്ച് പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു

Exit mobile version