Site icon CTV Online

മെയ് മാസത്തെ റേഷന്‍ നേരത്തെ കൈപ്പറ്റണം; പൊതുവിതരണ വകുപ്പ് കമ്മീഷണർ

തിരുവന്തപുരം:മെയ് മാസത്തെ റേഷന്‍ വിഹിതം 31ാം തിയ്യതി വരെ കാത്തിരിക്കാതെ നേരത്തെ കൈപ്പറ്റണമെന്ന് പൊതുവിതരണ വകുപ്പ് കമ്മീഷണർ ഡോ. ഡി സജിത് ബാബു. ജൂൺ മാസത്തെ റേഷൻ വിതരണം‍ 3ാം തിയ്യതി ആരംഭിക്കുമെന്നും കമ്മീഷണർ അറിയിച്ചു

സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ വെള്ളം കയറാന്‍ സാധ്യതയുള്ള എന്‍.എഫ്.എസ്.എ ഗോഡൗണുകളിലെയും റേഷന്‍കടകളിലെയും സ്റ്റോക്ക് സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റാന്‍ നടപടി സ്വീകരിക്കാന്‍ കമ്മിഷണര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍മാരോട് കമ്മിഷണര്‍ നിര്‍ദേശം നൽകി യിട്ടുണ്ട്

Exit mobile version