Site icon CTV Online

മസ്റ്ററിങ് ചെയ്യാത്ത 3.47 ലക്ഷം പേരുടെ റേഷൻവിഹിതം തടഞ്ഞു

പലതവണ അവസരം നൽകിയിട്ടും മസ്റ്ററിങ് ചെയ്യാതിരുന്ന പിങ്ക് കാർഡുകളിൽ ഉൾപ്പെട്ട സംസ്ഥാനത്തെ 3.47 ലക്ഷം പേരുടെ റേഷൻവിഹിതം ഭക്ഷ്യവകുപ്പ് തടഞ്ഞു. ജൂലായിലെ ധാന്യമാണു തടഞ്ഞത്. ജൂൺ 30-നകം മസ്റ്ററിങ് ചെയ്യാത്തവരെ അയോഗ്യരായി കണക്കാക്കണമെന്ന കേന്ദ്ര ഭക്ഷ്യസെക്രട്ടറിയുടെ നിർദേശമനുസരിച്ചാണു നടപടി.

പിങ്ക് കാർഡിന് ആളെണ്ണം നോക്കിയാണ് വിഹിതം. അരിയും ഗോതമ്പും ആട്ടയുമടക്കം ഒരാൾക്ക് അഞ്ചുകിലോയാണ് പ്രതിമാസം കിട്ടുക. അതിനാൽ, കേന്ദ്രനിർദേശം നടപ്പാക്കാൻ തടസ്സമുണ്ടായില്ല. കാർഡിലെ മസ്റ്ററിങ് ചെയ്യാത്ത അംഗങ്ങളെ മാത്രം ഇ-പോസ് യന്ത്രത്തിൽനിന്നു നീക്കിയാണ് വിഹിതം തടഞ്ഞത്. മറ്റുള്ളവർക്ക് റേഷൻ കിട്ടി.

Exit mobile version