റേഷൻ കുറയ്ക്കുമെന്ന് കേന്ദ്രം: കാർഡ് ഉടമകളുടെ മുടങ്ങിയ മസ്റ്ററിംഗ് നാളെ മുതൽ

തിരുവനന്തപുരം: കേന്ദ്രസർക്കാറിന്റെ അന്ത്യശാസനത്തെ തുടർന്ന് സംസ്ഥാനത്ത് നാളെ മുതൽ റേഷൻ മസ്റ്ററിംഗ് പുനരാരംഭിക്കും. 18 മുതൽ ഒക്ടോബർ എട്ടുവരെയാണ് മേഖല തിരിച്ച് റേഷൻ ഗുണഭോക്താക്കളുടെ ഇ.കെ.വൈ.സി പുതുക്കുന്നത്. മാർഗനിർദേശങ്ങൾ പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണർ പുറത്തിറക്കി.
ഒക്ടോബർ 31നകം മസ്റ്ററിംഗ് പൂർത്തിയാകാത്ത പക്ഷം ഭക്ഷ്യധാന്യവിഹിതത്തിലും സർക്കാറിന് സബ്സിഡിയിലും കുറവുണ്ടാകുമെന്നാണ് കേന്ദ്രത്തിന്റെ അന്ത്യശാസനം.

സംസ്ഥാന ഐ.ടി മിഷന്റെ സർവറിലെ തകരാറിനെ തുടർന്ന് മാർച്ച് 17ന് മസ്റ്ററിംഗ് നിറുത്തിവയ്ക്കുകയുമായിരുന്നു. മഞ്ഞ, പിങ്ക് കാർഡിലെ എല്ലാ അംഗങ്ങളും മസ്റ്ററിംഗ് നടത്തണം.#മസ്റ്റർ ചെയ്യാനുള്ളവർ1.54 കോടി41.38 ലക്ഷം മഞ്ഞ, പിങ്ക് കാർഡുകളിലായി 1.54 കോടി അംഗങ്ങളാണ് ഇനി മസ്റ്റർ ചെയ്യാനുള്ളത്. കാർഡിലെ അംഗങ്ങൾ ഇ-പോസിൽ വിരൽ അമർത്തുമ്പോൾ മസ്റ്ററിംഗ് പൂർത്തിയാകും. മാർച്ച് 17 വരെ 45.87 ലക്ഷം പേരുടെ മസ്റ്ററിംഗ് നടത്തിയിരുന്നു.
കിടപ്പ് രോഗികൾക്ക്വീടുകളിൽ ചെയ്യണം# അനുവദിച്ച ദിവസങ്ങളിൽ സ്‌കൂളുകൾ, അങ്കണവാടികൾ, തുടങ്ങി സൗകര്യപ്രദമായ സ്ഥലങ്ങളിൽ ക്യാമ്പുകൾ സംഘടിപ്പിക്കണം.#റേഷൻ കടകളിൽ മസ്റ്ററിംഗ് നടത്തുമ്പോൾ റേഷൻ വിതരണത്തിന് തടസം വരാത്തരീതിയിൽ ക്രമീകരണം നടത്താൻ താലൂക്ക് സപ്ലൈ ഓഫീസർമാർ ശ്രദ്ധിക്കണം.# കിടപ്പ് രോഗികൾ, ശാരീരികവും മാനസികവുമായി വെല്ലുവിളി നേരിടുന്നവർ തുടങ്ങിയവരുടെ വീടുകളിലെത്തി മസ്റ്ററിംഗ് നടത്തണം.# അന്തിമ റിപ്പോർട്ട് ഒക്ടോബർ ഒമ്പതിന് താലൂക്ക് സപ്ലൈ ഓഫീസർമാർ ജില്ല സപ്ലൈ ഓഫീസർമാർക്ക് നൽകണം മസ്റ്ററിംഗ് തീയതികൾ

സെപ്തംബർ 18 – 24: തിരുവനന്തപുരം ജില്ല

25- ഒക്ടോ.1: കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം,തൃശൂർ

ഒക്ടോ. 3-8: പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, മലപ്പുറം,കാസർകോട്‌നീ​ല,​ ​വെ​ള്ള

കാ​ർ​ഡു​കാ​ർ​ക്ക്
ബാ​ധ​ക​മ​ല്ലവെ​ള്ള,​ ​നീ​ല​ ​റേ​ഷ​ൻ​ ​കാ​ർ​ഡി​ലെ​ ​അം​ഗ​ങ്ങ​ൾ​ക്ക് ​നാ​ളെ​ ​തു​ട​ങ്ങു​ന്ന​ ​മ​സ്റ്റ​റിം​ഗ് ​ബാ​ധ​ക​മ​ല്ല.​അ​വ​ർ​ക്ക് ​മ​സ്റ്റ​റിം​ഗി​നാ​യു​ള്ള​ ​തി​യ​തി​ക​ൾ​ ​പി​ന്നീ​ട് ​പ്ര​ഖ്യാ​പി​ക്കും.
നി​ല​വി​ലെ​ ​മ​സ്റ്റ​റിം​ഗ് ​ക​ഴി​വ​തും​ ​റേ​ഷ​ൻ​ ​ക​ട​ക​ളി​ൽ​ ​വ​ച്ചു​ ​ത​ന്നെ​ ​ന​ട​ത്താ​ൻ​ ​ക​ഴി​യു​മെ​ന്ന് ​ഭ​ക്ഷ്യ​വ​കു​പ്പ്മ​ന്ത്രി​യു​ടെ​ ​ഓ​ഫീ​സ് ​അ​റി​യി​ച്ചു.
അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ലോ​ ​മ​റ്റ് ​ജി​ല്ല​ക​ളി​ലോ​ ​താ​ൽ​ക്കാ​ലി​ക​മാ​യി​ ​താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് ​അ​വി​ട​ത്തെ​ ​ഏ​തെ​ങ്കി​ലും​ ​റേ​ഷ​ൻ​ ​ക​ട​യി​ൽ​ ​മ​സ്റ്റ​റിം​ഗ് ​ന​ട​ത്താം.

ഉ​ത്സ​വ​ബ​ത്ത​യും​ ​ക​മ്മി​ഷ​നും
കി​ട്ടാ​തെ​ ​റേ​ഷ​ൻ​ ​വ്യാ​പാ​രി​കൾതി​രു​വ​ന​ന്ത​പു​രം​:​ ​പ​തി​നാ​ലാ​യി​ര​ത്തോ​ളം​ ​റേ​ഷ​ൻ​ ​വ്യാ​പാ​രി​ക​ൾ​ക്ക് ​സ​ർ​ക്കാ​ർ​ ​പ്ര​ഖ്യാ​പി​ച്ച​ 1000​ ​രൂ​പ​ ​ഉ​ത്സ​വ​ബ​ത്ത​യും​ ​ര​ണ്ടു​ ​മാ​സ​ത്തെ​ ​ക​മ്മീ​ഷ​നും​ ​ഇ​നി​യും​ ​ന​ൽ​കി​യി​ല്ല.​ ​ജൂ​ലാ​യി​ലെ​ ​വേ​ത​നം​ ​വി​ത​ര​ണം​ ​സം​ബ​ന്ധി​ച്ച് ​അ​റി​യി​പ്പാ​യെ​ങ്കി​ലും​ ​പ​ല​ർ​ക്കും​ ​ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​ണു​ ​പ​രാ​തി.​ ​ആ​ഗ​സ്റ്റി​ലെ​ ​വേ​ത​നം​ ​മു​ൻ​കൂ​ർ​ ​ന​ൽ​കു​മെ​ന്നു​ ​ര​ണ്ടു​ ​മാ​സം​ ​മു​ൻ​പ് ​പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും​ ​അ​തു​ ​പ്രാ​വ​ർ​ത്തി​ക​മാ​യി​ല്ല.
കൊ​വി​ഡ് ​കാ​ല​ത്ത് ​കി​റ്റ് ​വി​ത​ര​ണം​ ​ചെ​യ്ത​ ​ഇ​ന​ത്തി​ൽ​ ​ക​മ്മി​ഷ​ൻ​ ​കു​ടി​ശി​ക​ ​ക​ഴി​ഞ്ഞ​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​ചി​ല​ർ​ക്കു​ ​മാ​ത്ര​മാ​ണു​ ​ന​ൽ​കി​യ​ത്.​ ​പ​ണം​ ​ല​ഭി​ച്ച​വ​രി​ൽ​ ​നി​ന്നാ​ക​ട്ടെ​ ​സെ​പ്തം​ബ​റി​ലേ​ക്ക് ​അ​നു​വ​ദി​ച്ച​ ​റേ​ഷ​ൻ​ ​സാ​ധ​ന​ങ്ങ​ളു​ടെ​ ​വി​ല​ ​കു​റ​യ്ക്കു​ക​യും​ ​ചെ​യ്ത​താ​യി​ ​വ്യാ​പാ​രി​ ​സം​ഘ​ട​ന​ക​ൾ​ ​കു​റ്റ​പ്പെ​ടു​ത്തി.​കി​റ്റ് ​ക​മ്മി​ഷ​ൻ​ ​കു​ടി​ശി​ക​യാ​യ​ 34.08​ ​കോ​ടി​ ​രൂ​പ​യി​ൽ​ ​പ​കു​തി​ ​തു​ക​യാ​യ​ 17.22​ ​കോ​ടി​ ​രൂ​പ​യാ​ണു​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​സ​ർ​ക്കാ​ർ​ ​അ​നു​വ​ദി​ച്ച​ത്.​ ​ഹൈ​ക്കോ​ട​തി​യി​ൽ​ ​നി​ന്ന് ​അ​നു​കൂ​ല​ ​വി​ധി​ ​നേ​ടി​യ​ 9800​ ​വ്യാ​പാ​രി​ക​ൾ​ക്കാ​ണു​ ​വി​ത​ര​ണം​ ​ചെ​യ്യേ​ണ്ട​ത്.​ ​നി​യ​മ​പോ​രാ​ട്ടം​ ​ന​ട​ത്താ​ത്ത​തി​നാ​ൽ​ ​നാ​ലാ​യി​ര​ത്തി​ൽ​പ​രം​ ​വ്യാ​പാ​രി​ക​ൾ​ക്ക് ​കു​ടി​ശി​ക​ ​ന​ൽ​കി​യി​ട്ടു​മി​ല്ല.​ ​വേ​ത​ന​ത്തി​നും​ ​ഉ​ത്സ​വ​ബ​ത്ത​യ്ക്കും​ ​പ​ണം​ ​അ​നു​വ​ദി​ക്കാ​നു​ള്ള​ ​ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ ​പൂ​ർ​ത്തി​യാ​യ​താ​യാ​ണ് ​ഭ​ക്ഷ്യ​പൊ​തു​വി​ത​ര​ണ​ ​വ​കു​പ്പി​ന്റെ​ ​നി​ല​പാ​ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!