Site icon CTV Online

കൂമ്പാറ ഫാത്തിമാബി സ്കൂളിൽ റിപ്പബ്ലിക് ദിനാചരണം സംഘടിപ്പിച്ചു

മുക്കം: കൂമ്പാറ ഫാത്തിമാബി സ്കൂളിൽ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനം ആചരിച്ചു.
പ്രോഗ്രാം ഓഫീസർ യഹ്‌യ എം പി നേതൃത്വം കൊടുത്ത ചടങ്ങിൽ പ്രിൻസിപ്പൽ നാസിർ ചെറുവാടി ദേശീയ പതാക ഉയർത്തി റിപ്പബ്ലിക് ദിന സന്ദേശം പങ്ക് വെച്ചു.

ഹെഡ്മിസ്ട്രെസ് ആയിഷബി ടീച്ചർ മുഖ്യ പ്രഭാഷണത്തിൽ രാജ്യത്തിന്റെ അഖണ്ഡതയും സാഹോദര്യവും കാത്തു സൂക്ഷിക്കണമെന്ന സന്ദേശം നൽകി. വോളന്റീർ സലാഹുദ്ധീൻ ആയൂബി ഭരണഘടന പ്രതിജ്ഞക്ക് നേതൃത്വം കൊടുത്തു.

ചടങ്ങിൽ അഹമ്മദ് കുട്ടി കൂമ്പാറ, അധ്യാപകർ, അനധ്യാപകർ,വോളന്റീർസ്, വിദ്യാർത്ഥികൾ എന്നിവർ സംബന്ധിച്ചു.

Exit mobile version