Site icon CTV Online

സ്വർണവിലയിൽ ആശ്വാസം; ഒറ്റയടിക്ക് 1,240 രൂപ കുറഞ്ഞു, ഇന്നത്തെ നിരക്കറിയാം

കോഴിക്കോട്: സംസ്ഥാനത്ത് സ്വർണവിലയിൽ ആശ്വാസം. ഇന്നലെ കുതിച്ചുയർന്ന സ്വർണവില ഇന്ന് പവന് 1,240 രൂപ കുറഞ്ഞ് 1,05,720 രൂപയായി. ഗ്രാമിന് 155 രൂപ കുറഞ്ഞതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,215 രൂപയുമായി. ഇന്നലെ പവന് 1,06,960 രൂപയും ഗ്രാമിന് 13,370 രൂപയുമായിരുന്നു വില

ഈ മാസം ജൂലൈ 23-ന് രേഖപ്പെടുത്തിയ 1,08,000 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന പവൻവില. ജൂലൈ ആദ്യം രേഖപ്പെടുത്തിയ 1,03,240 രൂപയാണ് മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക്. ഈ വർഷം ജനുവരി 29-ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സംസ്ഥാനത്തെ എക്കാലത്തെയും ഉയർന്ന സ്വർണവില.

ആഗോള വിപണിയിലെ ഡിമാൻഡ്, യു.എസ്. ഡോളറിന്റെ മൂല്യത്തിലെ മാറ്റങ്ങൾ, അന്താരാഷ്ട്ര സാമ്പത്തിക സാഹചര്യങ്ങൾ എന്നിവയാണ് സ്വർണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്. വരും ദിവസങ്ങളിലും അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങൾക്കനുസരിച്ച് സംസ്ഥാനത്തെ സ്വർണവിലയിൽ മാറ്റങ്ങൾ തുടരാൻ സാധ്യതയുണ്ട്.

Exit mobile version