Site icon CTV Online

സ്വർണാഭരണ പ്രേമികൾക്ക് ആശ്വാസം; സ്വർണ വില ഇന്നും താഴേക്ക്

കോഴിക്കോട്: സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. ​ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ​ഗ്രാമിന് 14,125 രൂപയായി. ഒരു പവൻ സ്വർണത്തിന് 240 രൂപാ കുറഞ്ഞ് 1,13,000 രൂപയുമാണ് ഇന്നത്തെ വില.

ശനിയാഴ്ച്ച ഗ്രാമിന് സ്വർണത്തിന് 14,155 രൂപയിലും പവന് 1,13,240 രൂപയിലുമാണ് വ്യാപാരം നടന്നിരുന്നത്. 18 കാരറ്റ് സ്വർണത്തിനും വില കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 25 രൂപ കുറഞ്ഞ് 11,605 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

അതേ സമയം, സംസ്ഥാനത്ത് വെള്ളി വിലയിൽ വർധനവുണ്ടായി. ഇന്ന് വെള്ളിക്ക് ഗ്രാമിന് 255 രൂപയാണ്. പവന് 2550 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

Exit mobile version