സർവകാല റെക്കോർഡിൽ സ്വർണം, ;തൊട്ടാൽ പൊള്ളും, ദിവസങ്ങൾ കൊണ്ട് കൂടിയത് നാലായിരം രൂപയിലധികം; അമ്പതിനായിരം കൊടുത്താലും ഒരു പവൻ കിട്ടില്ല

NEWSDESK

സംസ്ഥാനത്ത്സ്വർണ വില കുത്തനെ ഉയർന്നു. ഇരുപത്തിരണ്ട് കാരറ്റ് ഒരു പവൻ സ്വർണത്തിന് ഇന്ന് മാത്രം 480 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ വില 45,920 ആയി ഉയർന്നു. സർവകാല റെക്കോർഡ് ആണിത്. ഗ്രാമിന് 60 രൂപ കൂടി. 5,740 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്.

ഇന്നലെ പവന് 45,440 രൂപയ്ക്കായിരുന്നു വ്യാപാരം നടന്നത്. മൂന്നാഴ്ചയ്ക്കിടെ നാലായിരം രൂപയോളമാണ് പവന് കൂടിയത്. ഈ മാസം അഞ്ചിന് 41,920 രൂപയ്ക്കായിരുന്നു വ്യാപാരം നടന്നത്. ഇതാണ് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ നാൽപ്പത്തിയാറായിരത്തിനടുത്തെത്തിയത്. ജി എസ് ടിയും പണിക്കൂലിയും ഒക്കെ ആകുമ്പോൾ അൻപതിനായിരം കൊടുത്താലും ഒരു പവൻ കിട്ടാത്ത സ്ഥിതിയാണ്.അതേസമയം, ഇരുപത്തിനാല് കാരറ്റ് ഒരു പവൻ സ്വർണത്തിന് 528 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ വില 50,096 ആയി. ഗ്രാമിന് 66 രൂപ കൂടി. 6,262 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇന്നലെ പവന് 49,568 രൂപയായിരുന്നു.

error: Content is protected !!