Site icon CTV Online

കാലിക്കറ്റ് എൻഐടിയിലെ ദുരൂഹ ആത്മഹത്യ; അന്വേഷിക്കാൻ ചീഫ് വിജിലൻസ് ഓഫീസറെ ചുമതലപ്പെടുത്തി കേന്ദ്ര വിജിലൻസ് കമ്മിഷണർ

മുക്കം: കാലിക്കറ്റ് എൻഐടിയിലെ ദുരൂഹ ആത്മഹത്യകൾ അന്വേഷിക്കാൻ ചീഫ് വിജിലൻസ് ഓഫീസറെ ചുമതലപ്പെടുത്തി കേന്ദ്ര വിജിലൻസ് കമ്മിഷണർ. പത്തുവർഷത്തിനിടെ കാമ്പസിൽ ഏഴു വിദ്യാർഥികൾ ആത്മഹത്യചെയ്തതെന്നും ഏഴു വിദ്യാർഥികൾ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നും ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് സംസ്ഥാന ജന റൽ സെക്രട്ടറി വി.പി. ദുൽഖിഫിൽ സെൻട്രൽ വിജിലൻസ് കമ്മിഷണർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖക ളുടെ അടിസ്ഥാനത്തിൽ ഫെബ്രുവരി രണ്ടിനാ ണ് ദുൽഖിഫിൽ രാഷ്ട്രപതിക്കും മാനവവിഭവവകു പ്പ് സെക്രട്ടറിക്കും സെൻട്രൽ വിജിലൻസ് കമ്മി ഷണർക്കും പരാതിനൽകിയത്. 540 വിദ്യാർഥി കൾ പഠനം പൂർത്തിയാക്കാതെ മടങ്ങിയതായും എൻഐടിയിൽ വിദ്യാർഥികൾ കടുത്ത മാനസി കസംഘർഷങ്ങളാണ് നേരിടേണ്ടിവരുന്നതെന്നും

പരാതിയിൽ പറയുന്നു. ആത്മഹത്യകൾ റിപ്പോർട്ട് ചെയ്തിട്ടും അധികൃതർ കാര്യമായ നടപടികളൊന്നും സ്വീകരിച്ചില്ലെന്നും പരാതിയിലുണ്ട്.

യോഗീശ്വർനാഥ് ഹോസ്റ്റൽ കെട്ടിടത്തിൽനിന്നു 2024 മേയ് അഞ്ചിനാണ് പുണെ സ്വദേശി ചാടി മരിച്ചത്. തൊട്ടടുത്ത വർഷങ്ങളിൽ പശ്ചിമ ബംഗാൾ സ്വദേശി നിതീഷ് ശർമ, തെലങ്കാന സ്വ ദേശി യശ്വന്ത്, ചേർത്തല സ്വദേശി അഗിൻ എന്നി വരും ആത്മഹത്യചെയ്തു. ഇതിനിടയിൽ ഒട്ടേറെ വിദ്യാർഥികൾ ആത്മഹത്യക്ക് ശ്രമിച്ചു. എൻഐ ടി ഡയറക്ടർക്കെതിരേ കുറിപ്പെഴുതിവെച്ചാണ് അഗിൻ ആത്മഹത്യചെയ്തത്. ഈ സംഭവത്തിൽ തുടർനടപടികളുണ്ടായില്ല. കുന്ദമംഗലം പോലീസ് സ്റ്റേഷനിൽ വിദ്യാർഥികളുടെ ബന്ധുക്കൾ പരാതി നൽകിയിട്ടും കാര്യമായ അന്വേഷണം നടക്കാത്ത തും കാരണക്കാരായ ജീവനക്കാർക്കെതിരേ അധി കൃതർ നടപടി സ്വീകരിക്കാത്തതും ഗുരുതരവീഴ്ചയാ ണെന്ന് വി.പി. ദുൽഖിഫിൽ പറഞ്ഞു.

Exit mobile version