
NEWSDESK
മുക്കം : ഗോഡ്സെയെ പ്രകീർത്തിച്ച ഷൈജ ആണ്ടവനെ ഡീനാക്കിയതിനെതിരെ
പ്രതിഷേധിച്ച് എം.കെ. രാഘവൻ എം.പി യുടെ ‘ഏകദിന ഉപവാസം ചാത്തമംഗലം എൻ ഐടിക്ക് മുന്നിൽ തുടങ്ങി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പരിപാടി ഉദ്ഘാടനം ചെയ്തു
മഹാത്മ ഗാന്ധി രക്തസാക്ഷി ദിനത്തിൽ ഗോഡ്സെയെ പ്രകീർത്തിച്ച് പോസ്റ്റിട്ട പ്രഫ.ഷൈജ ആണ്ടവനെ കോഴിക്കോട് എൻഐടി ഡീനാക്കിയതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം കെഎസ്യു പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തിയതിനെതിരെ പൊലീസ് ലാത്തിച്ചാർജ് നടത്തുകയും ഒട്ടേറെ പ്രവർത്തകർക്ക് പരുക്കേക്കുകയും ചെയ്തിരുന്നു .
