newsdesk
മുക്കം :ബി.പി മൊയ്തീൻ ലൈബ്രറിയിൽ, പ്രസിഡൻ്റ് എം. സുകുമാരൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ,
വായന പക്ഷാചരണ ഉദ്ഘാടനവും പി.എൻ പണിക്കർ അനുസ്മരണവും നടന്നു. പരിപാടി കോഴിക്കോട് ജില്ലാ ലൈബ്രറി കൗൺസിൽ അംഗം വി. കുഞ്ഞൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ഗാന്ധി പീസ് ഫൗണ്ടേഷൻ സെക്രട്ടറി യു. രാമചന്ദ്രൻ പി.എൻ പണിക്കർ അനുസ്മരണം നടത്തി. വൈസ് പ്രസിഡൻ്റ്. ബി.അലി ഹസ്സൻ സ്വാഗതവും ലൈബ്രറി സെക്രട്ടറി കാഞ്ചന കൊറ്റങ്ങൽ നന്ദിയും രേഖപ്പെടുത്തി.കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ. എം സൗദ ടീച്ചർ, ഹബീബ ടീച്ചർ, എസ് പ്രഭാകരൻ, ഒ.സി മുഹമ്മദ് സിദ്ദീഖ്‌മാസ്റ്റർ, വാസു മാസ്റ്റർ ‘(ജി.എം.യു പി സ്കൂൾ,ചേന്ദമംഗല്ലൂർ) തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി. യോഗത്തിന് ശേഷം പരിപാടിയിൽ പങ്കെടുത്ത ചേന്ദമംഗല്ലൂർ ജി.എം യു .പി സ്കൂളിലെ കുട്ടികൾ ലൈബ്രറി സന്ദർശിക്കുകയും കാഞ്ചന കൊറ്റങ്ങലുമായി ലൈബ്രറിയുടെ പ്രവർത്തനങ്ങളും ചരിത്രവും ബാലവേദി പ്രവർത്തനങ്ങളും ചോദിച്ചു മനസ്സിലാക്കുകയും ചെയ്തു