Site icon CTV Online

എടിഎം കാര്‍ഡില്ലാതെ സിഡിഎംല്‍ പണം നിക്ഷേപിക്കാം പുതിയ ഫീച്ചറുമായി ആര്‍ബിഐ

എടിഎം കാര്‍ഡ് ഇല്ലാതെ കാഷ് ഡിപ്പോസിറ്റ് മെഷീനുകളിലൂടെ (സിഡിഎം) യുപിഐ ആപ്പുകള്‍ ഉപയോഗിച്ച് (സിഡിഎം) പണം നിക്ഷേപിക്കാം. ഇതിനായി പുതിയ യുപിഐ ഇന്റെര്‍ഓപ്പറബിള്‍ കാഷ് ഡിപ്പോസിറ്റ് (യുപിഐ-ഐസിഡി) ഫീച്ചര്‍ ഇറക്കി റിസര്‍വ് ബാങ്ക്. മുംബൈയില്‍ നടന്ന ഈ വര്‍ഷത്തെ ഗ്ലോബല്‍ ഫിന്‍ടെക്ക് ഫെസ്റ്റില്‍ വെച്ച് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ ടി രബി ശങ്കറാണ് പുതിയ ഫീച്ചര്‍ പ്രഖ്യാപിച്ചത്.

യുപിഐ-ഐസിഡിയുടെ സഹായത്തോടെ കാര്‍ഡ് ഇല്ലാതെ തന്നെ ഉപഭോക്താക്കള്‍ക്ക് സിഡിഎം വഴി പണം നിക്ഷേപിക്കാം. ഉപഭോക്താക്കളുടെ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ച യുപിഐ അക്കൗണ്ട്, വിപിഎ ഐഡി, അക്കൗണ്ടുകളുടെ ഐഎഫ്എസ് കോഡ് എന്നിവ ഉപയോഗിച്ചാണ് യുപിഐ ഐസിഡി പ്രവര്‍ത്തിക്കുന്നത്. സ്വന്തം ബാങ്ക് അക്കൗണ്ടിലേക്കോ മറ്റുള്ളവരുടെ ബാങ്ക് അക്കൗണ്ടിലേക്കോ ഈ രീതിയില്‍ പണം നിക്ഷേപിക്കാം.
2023 ല്‍ തന്നെ കാര്‍ഡില്ലാതെ യുപിഐ ഉപയോഗിച്ച് പണം പിന്‍വലിക്കാനുള്ള സൗകര്യം അവതരിപ്പിച്ചിരുന്നു.

ഡിജിറ്റല്‍ ബാങ്കിങ് യൂണിറ്റുകളായി എടിഎമ്മുകള്‍ മാറിക്കൊണ്ടിരിക്കുകയാണെന്നും റിസര്‍വ് ബാങ്ക് പറഞ്ഞു. അക്കൗണ്ട് തുറക്കല്‍, ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് അപേക്ഷ നല്‍കല്‍, എഫ്ഡി ആരംഭിക്കല്‍, സേഫ് ഡിപ്പോസിറ്റ് ലോക്കറുകള്‍ക്ക് അപേക്ഷിക്കല്‍ തുടങ്ങി വിവിധ സേവനങ്ങള്‍ എടിഎമ്മുകളിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭിക്കുമെന്ന് റിസര്‍വ് ബാങ്ക് പറഞ്ഞു.

Exit mobile version