മീശപ്പുലിമലയിൽ നീലക്കുറിഞ്ഞി പൂത്തു; പഴയ മൂന്നാറിൽ 2 മാസം മുൻപ് തന്നെ എത്തി

മീശപ്പുലിമലയിൽ നീലക്കുറിഞ്ഞി പൂത്തു. സൈലന്റ് വാലിയിൽ നിന്ന് മീശപ്പുലിമലയിലേക്കുള്ള വഴിയിൽ റോഡോ മാൻഷനു സമീപത്തായി രണ്ടിടത്തായാണ് കുറിഞ്ഞി പൂത്തത്. പത്തിലധികം ചുവട് ചെടികളാണ് രണ്ടിടങ്ങളിലായി പൂത്തുനിൽക്കുന്നത്.
മഞ്ഞുകാലം ആരംഭിച്ചതോടെ മീശപ്പുലിമല സന്ദർശിക്കാനായി വിദേശികളടക്കം ഒട്ടേറെ സഞ്ചാരികളാണ് ദിവസവും എത്തുന്നത്. കുറിഞ്ഞി പൂത്തതോടെ വരും ദിവസങ്ങളിൽ കൂടുതൽ സന്ദർശകരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ടു മാസം മുൻപ് പഴയ മൂന്നാറിൽ നീലക്കുറിഞ്ഞി പൂത്തിരുന്നു.

error: Content is protected !!