
newsdesk
പെരിന്തൽമണ്ണ: ഏറാന്തോട് മീൻകുളത്തിക്കാവിന് സമീപം തോണിക്കര റോഡിൽ മറുകര മുഹമ്മദ് നിസാറിൻ്റെ വീടിന് സമീപത്ത് നിന്ന് അപൂർവ ഇനത്തിൽ പെട്ട വവ്വാലിനെ പിടികൂടി. ഓറഞ്ച് നിറത്തിലുള്ള ജീവിയെ കണ്ട് ആദ്യം പൂമ്പാറ്റയാണെന്ന് കരുതിയ നിസാർ സൂക്ഷിച്ച് നോക്കിയപ്പോൾ വവ്വലുമായി രൂപസാദൃശ്യം തോന്നി പെരിന്തൽമണ്ണ ഫയർ സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. സ്റ്റേഷനിൽ നിന്നുള്ള അറിയിപ്പനുസരിച്ച് സിവിൽ ഡിഫൻസ് വളണ്ടിയറും, വനംവകുപ്പ് അനിമൽ റെസ്ക്യൂവറുമായ മുസമ്മിൽ പി, പോസ്റ്റ് വാർഡൻ ഷിഹാബ് ചോലക്കൽ എന്നിവർ സുരക്ഷിതമായി പിടിച്ച് കൂട്ടിലാക്കി. വനം വകുപ്പ് ആർ ആർ ടി ടീമിനെ വിവരമറിയിച്ചിട്ടുണ്ട്.
