Site icon CTV Online

മയക്കുമരുന്നിന് അടിമയാക്കി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു

Web Desk

പാലക്കാട് പട്ടാമ്പിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മയക്കുമരുന്നിന് അടിമയാക്കി പീഡിപ്പിച്ചെന്ന പരാതി. പെൺകുട്ടിയുടെ അമ്മ മുഖ്യമന്ത്രിക്കും ഡിജിപിക്കുമാണ് പരാതി നൽകി. വിവാഹ വാഗ്ദാനം നൽകിയാണ് 25 കാരൻ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയിരുന്നത്.

കഞ്ചാവ്, കൊക്കെയ്ൻ, എംഡിഎംഎ തുടങ്ങിയ ലഹരിവസ്തുക്കൾക്ക് പെൺകുട്ടിയെ യുവാവ് അടിമയാക്കിയെന്ന് പരാതിയിൽ ആരോപിക്കുന്നു. ക്രൂരമായ പീഡനത്തേയും ഭീഷണിയേയും തുടര്‍ന്ന് മാനസിക നില തകരാറിലായ പെണ്‍കുട്ടി തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയിരിക്കുകയാണ്.

ഇതിനിടെ പെണ്‍കുട്ടിയുടെ നഗ്ന ചിത്രങ്ങള്‍ ആവശ്യപ്പെട്ട് പലതവണ യുവാവ് ഭീഷണിപ്പെടുത്തിയിരുന്നതായും പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ പറയുന്നു.
ഏപ്രില്‍ 30ന് യുവാവ് പെണ്‍കുട്ടിയെ ജോലി വാഗ്ദാനം ചെയ്ത വീട്ടിൽ നിന്നിറക്കുകയും മെയ് അഞ്ച് ,ആറ്,എട്ട്,പതിനാറ് തീയതികളിൽ പലയിടങ്ങളിലും വെച്ച് ലൈംഗീകമായി പീഡിപ്പിച്ചതായി പരാതിയിൽ ആരോപിക്കുന്നു. സംഭവത്തില്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും കുടുംബം പരാതി നല്‍കിയിട്ടുണ്ട്.

Exit mobile version