Site icon CTV Online

പെൺകുട്ടിയെ പീഡിപ്പിച്ച കേസ്: 24 വർഷത്തിനു ശേഷം പ്രതിക്ക് 12 വർഷം തടവുശിക്ഷ

Web Desk

24 വർഷം മുൻപ് 12 വയസുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 12 വർഷം തടവും 2 ലക്ഷം രൂപ പിഴയും. പാലക്കാട് കരിമ്പുഴ കോട്ടപ്പുറം തെക്കുംപ്ലാക്കൽ ജയചന്ദ്രനെ (57)യാണ് ശിക്ഷാ നിയമം 376 പ്രകാരം 12 വർഷവും 366 പ്രകാരം 7 വർഷവും തടവിനു ശിക്ഷിച്ചത്. അഡീഷനൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. 1997 മേയ് 12ന് ആണ് സംഭവം. 12 വയസുള്ള പെൺകുട്ടിയെ ചുരിദാർ വാങ്ങി നൽകാമെന്നു പറഞ്ഞു പ്രലോഭിപ്പിച്ചാണ് ജയചന്ദ്രൻ തട്ടിക്കൊണ്ടു പോയത്. പിന്നീട് വടക്കൻപരവൂരിലുള്ള ലോഡ്ജിൽ ലൈംഗികമായി പീഡിപ്പിച്ച ശേഷം പെൺകുട്ടിയെ ഉപേക്ഷിച്ചു കടന്നു. റാന്നി വെച്ചൂച്ചിറ പൊലീസ് റജിസ്റ്റർ ചെയ്തു കുറ്റപത്രം സമർപ്പിച്ച കേസിൽ സാക്ഷികൾ പലരും മരണപ്പെട്ടതിനാൽ കോടതിയിൽ തെളിയിക്കുന്നതിനു കാലതാമസമുണ്ടായി. 17 സാക്ഷികളെ വിസ്തരിച്ചു, 26 രേഖകൾ തെളിവായി പരിഗണിച്ചു. നിർണായക സാക്ഷികളുടെ മരണം, കേസ് തെളിയിക്കുന്നതിൽ വലിയ വെല്ലുവിളിയാണ് ഉയർത്തിയത്.

Exit mobile version