Site icon CTV Online

പരിചയപ്പെടുമ്പോള്‍ ‘എന്ത് ചെയ്യുന്നു’ എന്ന് ചോദിക്കുന്നത് എത്ര ബഹുമാനിക്കണമെന്ന് അറിയാനെന്ന് രമേഷ് പിഷാരടി

Entertainment Desk

കഴിഞ്ഞ ദിവസം നടനും സംവിധായകനുമായ രമേഷ് പിഷാരടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയും അതിനു നല്‍കിയ ക്യാപ്ഷനുമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ജോലിക്കനുസരിച്ചാണ് ആളുകള്‍ മറ്റുള്ളവരെ ബഹുമാനിക്കുന്നതെന്നായിരുന്നു തന്റെ ചിത്രത്തിനോടൊപ്പം രമേഷ് പിഷാരടി എഴുതിയിരുന്നത്.‘പരിചയപ്പെടുമ്പോള്‍ ‘എന്ത് ചെയ്യുന്നു’എന്ന് പലരും ചോദിക്കുന്നത്, എത്ര ബഹുമാനിക്കണം എന്നു തീരുമാനിക്കാനാണ്,’ എന്നായിരുന്നു പിഷാരടിയുടെ വാക്കുകള്‍.പോസ്റ്റിനെ പിന്തുണച്ച് നിരവധി പേരാണ് കമന്റുകളുമായെത്തിയത്. മറ്റു നിരവധി പേരും പോസ്റ്റ് ലൈക്ക് ചെയ്തും കമന്റ് ചെയ്തും എത്തിയിട്ടുണ്ട്. ഇനി ആരെങ്കിലും എന്ത് ചെയ്യുന്നു എന്ന് ചോദിച്ചാല്‍ തന്നോട് സംസാരിക്കുന്നു എന്ന് മറുപടി കൊടുത്താല്‍ മതിയെന്നാണ് ഒരു കമന്റ്.എന്തുകൊണ്ടാണ് ഇപ്പോള്‍ പിഷാരടിക്ക് ഇത്തരത്തിലൊരു കമന്റ് ചെയ്യാന്‍ തോന്നിയതെന്നാണ് മറ്റു ചിലര്‍ക്ക് അറിയേണ്ടത്. സാധാരണ വളരെ രസകരമായ ക്യാപ്ഷനുകളുമായി എത്തുന്ന രമേഷ് പിഷാരടി ഇത്രയും സീരിയസാകാന്‍ മാത്രം എന്ത് സംഭവിച്ചുവെന്നാണ് ഇവര്‍ ചോദിക്കുന്നത്.

Exit mobile version