Site icon CTV Online

ജയ്ഹിന്ദിലെ അടക്കം 3 പദവികളിൽനിന്ന് ചെന്നിത്തല രാജിവച്ചു

Web Desk

കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പാര്‍ട്ടിയുമായി ബന്ധപ്പെട്ടു വഹിച്ചിരുന്ന വിവിധ സ്ഥാനങ്ങള്‍ രാജിവച്ചു. ജയ്ഹിന്ദ്, വീക്ഷണം, രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയിലെ പദവികളില്‍നിന്നാണ് രാജി.
കെ. കരുണാകരന്‍ ഫൗണ്ടേഷനില്‍നിന്നും രാജിവച്ചു. ജയ് ഹിന്ദ് പ്രസിഡന്റ്, രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍, കെ കരുണാകരന്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങളാണ് വഹിച്ചിരുന്നത്. ജയ്ഹിന്ദ്, വീക്ഷണം, രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് എന്നീ മൂന്നുസ്ഥാപനങ്ങളിലുമായി 35 കോടി രൂപയുടെ ബാധ്യതയുണ്ട്. രാജി സ്വീകരിക്കുന്ന കാര്യത്തില്‍ തീരുമാനം സ്ഥാപനങ്ങളിലെ ഒാഡിറ്റിന് ശേഷമായിരിക്കും.

Exit mobile version