Site icon CTV Online

ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം;രജനികാന്തിന്

Entertainment Desk

നടന്‍ രജനികാന്തിന് 51-മത് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം. മോഹന്‍ലാലും ശങ്കര്‍മഹാദേവനും ഉള്‍പ്പെട്ട ജൂറിയാണ് അവാര്‍ഡിനായി രജനിയെ തെരഞ്ഞെടുത്തത്. ചലച്ചിത്രമേഖലയിലെ പരമോന്നതപുരസ്‌കാരമാണ് ദാദാസാഹേബ് ഫാല്‍ക്കെ. ദക്ഷിണേന്ത്യയില്‍ നിന്ന് പുരസ്‌കാരം നേടുന്ന 12-ാമത്തെ താരമാണ് രജനീകാന്ത്.
അരനൂറ്റാണ്ടായി ചലച്ചിത്രമേഖലയ്ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് രജനിക്ക് പുരസ്‌കാരം സമര്‍പ്പിക്കുന്നത്.1975 ല്‍ കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത അപൂര്‍വരാഗങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് രജനി അഭിനയരംഗത്തേക്ക് കടക്കുന്നത്. 2000 ത്തില്‍ പത്മഭൂഷണും 2016 ല്‍ പത്മവിഭൂഷണും ലഭിച്ചിട്ടുണ്ട്.

Exit mobile version