Site icon CTV Online

രാഷ്ട്രീയ പ്രവേശനം ഇല്ല;മക്കള്‍ മന്‍ട്രം പിരിച്ചുവിട്ട് രജനീകാന്ത്

Web Desk

രാഷ്ട്രീയത്തിലേയ്ക്കില്ലെന്ന് വ്യക്തമാക്കി തമിഴ്‌സൂപ്പർ താരം രജനീകാന്ത്. രാഷ്ട്രീയത്തിലേയ്ക്കുള്ള പ്രവേശനത്തിന്റെ ഭാഗമായി രൂപീകരിച്ച രജനീ മക്കൾ മൺട്രം പിരിച്ചുവിട്ടു. ആരാധക കൂട്ടായ്മയുടെ ചെന്നൈയില്‍ വിളിച്ച യോഗത്തിലാണ് രജനി തന്റെ തീരുമാനം വ്യക്തമാക്കിയത്. രജനീ മക്കൾ മൺട്രം പ്രവർത്തകരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം. ഇത് സംബന്ധിച്ച് രജനീകാന്ത് വാർത്താക്കുറിപ്പ് പുറത്തിറക്കി.

രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് രൂപീകരിച്ച ‘രജനീ മക്കൾ മൻട്രം’ എന്ത് ചെയ്യുന്നുവെന്ന ചോദ്യം ജനങ്ങൾക്കിടയിൽ ഉയർന്നിട്ടുണ്ട്. അതിന് മറുപടി പറയേണ്ടത് തന്റെ ഉത്തരവാദിത്തമായി മാറിയിരിക്കുകയാണ്. ചില സാഹചര്യങ്ങൾ മുൻനിർത്തി രാഷ്ട്രീയ പ്രവേശനം സാധ്യമല്ലെന്നും രജനീ മക്കൾ മൻട്രം പിരിച്ചുവിടുകയാണെന്നുമാണ് രജനീകാന്ത് വ്യക്തമാക്കിയിരിക്കുന്നത്.

ഒരു രാഷ്ട്രീയ കൂട്ടായ്മ എന്ന നിലയ്ക്ക് ഇനി ഒരു പ്രവര്‍ത്തനവും ആരാധകര്‍ നടത്തരുതെന്നും രജനി മക്കള്‍ മന്‍ട്രം ഒരു രാഷ്ട്രീയ കൂട്ടായ്മ എന്നതിന് പകരം ഒരു ആരാധനക്കൂട്ടായ്മയായി മാത്രമേ പ്രവര്‍ത്തിക്കാവൂ എന്നും രജനി വ്യക്തമാക്കി.

Exit mobile version