Site icon CTV Online

രാജസ്ഥാനിൽ യുവതിയെ കൂട്ട ബലാത്സംഗംചെയ്ത ശേഷം വിവസ്ത്രയാക്കി വഴിയിലുപേക്ഷിച്ചു

NEWSDESK

ജയ്പൂർ: രാജസ്ഥാനിലെ ഭിൽവാരയിൽ സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം വഴിയിലുപേക്ഷിച്ചു. രാത്രി ഭക്ഷണത്തിനു ശേഷം നടക്കാനിറങ്ങിയ സ്ത്രീയെ മൂന്നുപേർ ചേർന്ന് തട്ടിക്കൊണ്ടുപോവുകയായിരുന്നു. പിന്നീട് യുവതിയെ മർദ്ദിച്ച് അവശയാക്കി ബലാത്സംഗം ചെയ്ത​ ശേഷം വിവസ്ത്രയായി വഴിയിലുപേക്ഷിച്ചു.

ഗ്രാമീണരാണ് യുവതി വഴിയിൽ കിടക്കുന്നത് കണ്ടത്. പിന്നീട് വിവരം അറിയിച്ചതോടെ പൊലീസ് സംഭവസ്ഥലത്തെി. വസ്ത്രങ്ങൾ അക്രമികൾ കൊണ്ടുപോയതിനാൽ ജീപ്പിന്റെ സീറ്റ് കവർ ഉപയോഗിച്ച് പൊലീസ് യുവതിയുടെ ശരീരം മറച്ചാണ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. പിന്നീട് ഒരു വനിത കോൺസ്റ്റബിളിന്റെ വസ്ത്രംധരിക്കാൻ നൽകി.

സംഭവത്തിൽ പ്രതിഷേധവുമായി പ്രദേശവാസികൾ സ്റ്റേഷനു പുറത്ത് തടിച്ചുകൂടിയിരുന്നു. ബലാത്സംഗം നടന്ന സ്ഥലത്തുനിന്ന് ​പൊലീസിന് നിരവധി തെളിവുകൾ ലഭിച്ചിട്ടുണ്ട്. യുവതിയെ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് പൊലീസ് നൽകിയ ഉറപ്പ്.

Exit mobile version