Site icon CTV Online

നീലച്ചിത്ര നിര്‍മാണക്കേസ്; രാജ്കുന്ദ്രയ്ക്ക് ജാമ്യം, സഹപ്രവര്‍ത്തകന്‍ റയാന്‍ തോര്‍പ്പിനും ജാമ്യം

Web Desk

നീലച്ചിത്ര നിര്‍മാണക്കേസില്‍ വ്യവസായിയും ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ്കുന്ദ്രയ്ക്ക് ജാമ്യം. 50,000 രൂപ ജാമ്യബോണ്ട് കെട്ടിവയ്ക്കമെന്ന വ്യവസ്ഥയിലാണ് ജാമ്യം. കുന്ദ്രയുടെ സഹപ്രവര്‍ത്തകന്‍ റയാന്‍ തോര്‍പ്പിനും ജാമ്യം ലഭിച്ചു. മുംബൈ കോടതിയാണ് ജാമ്യം അനുവദിച്ചത്.
ജൂലൈ 19നാണ് രാജ്കുന്ദ്ര അറസ്റ്റിലാകുന്നത്. അശ്ലീല ചിത്രങ്ങള്‍ നിര്‍മിക്കുകയും ആപ്പുകള്‍ വഴി പ്രസിദ്ധീകരിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്. കുന്ദ്രയുടെ ബാങ്ക് അക്കൗണ്ടുകള്‍ മുംബൈ ക്രൈംബ്രാബ് പൊലീസ് കണ്ടുകെട്ടിയിരുന്നു. കാണ്‍പൂര്‍ കേന്ദ്രീകരിച്ചുള്ള ബാങ്കിലെ രണ്ട് അക്കൗണ്ടുകളാണ് കണ്ടുകെട്ടിയത്. കോടിക്കണക്കിന് രൂപയുടെ നിക്ഷേപം ഈ അക്കൗണ്ടുകളിലുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി. രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ ഉടമസ്ഥാവകാശവും, ഐപിഎല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് രാജ് കുന്ദ്ര നേരത്തെ വിവാദത്തില്‍ അകപ്പെട്ടിരുന്നു.

Exit mobile version