പ്രാദേശിക സാഹചര്യങ്ങൾ പരിഗണിച്ച് സ്കൂളുകൾക്ക് അവധി നൽകുന്നത് തീരുമാനിക്കാം ; കോഴിക്കോട് കലക്ടർ

കോഴിക്കോട്∙ ജില്ലയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ അതതു പ്രദേശങ്ങളിലെ സാഹചര്യങ്ങൾ പരിഗണിച്ച് സ്കൂളുകൾക്ക് അവധി നൽകുന്ന കാര്യത്തിൽ പ്രധാനാധ്യാപകർക്കും പ്രിൻസിപ്പൽമാർക്കും ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫിസറുമായി ആലോചിച്ച് തീരുമാനം എടുക്കാമെന്ന് കലക്ടർ സ്‌നേഹിൽ കുമാർ സിങ് പറഞ്ഞു. വിദ്യാർഥികളുടെ സുരക്ഷ മുൻനിർത്തി ഇക്കാര്യത്തിൽ യോജ്യമായ തീരുമാനം എടുക്കാം. അതേസമയം, ആവശ്യമായ ഘട്ടങ്ങളിൽ ജില്ലാതലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കുമെന്നും കലക്ടർ പറഞ്ഞു.

കോഴിക്കോട്∙ പെരുമഴയിൽ വെള്ളം കയറുന്ന സാഹചര്യത്തിൽ ജില്ലയിലെ സ്കൂളുകളിൽ സുരക്ഷ ഉറപ്പാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി. ജില്ലയിലെ മിക്ക പുഴകളിലും അപകടകരമായ അവസ്ഥയിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. പുഴയോരങ്ങളിലും കടലോരങ്ങളിലുമുള്ള സ്കൂളുകളിലെ അധ്യാപകർ അതതു പ്രദേശത്തെ സ്ഥിതി കൃത്യമായി നിരീക്ഷിച്ച ശേഷം സ്കൂളുകൾ പ്രവർത്തിക്കുന്നതു സംബന്ധിച്ച തീരുമാനം എടുക്കണമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ മനോജ് മണിയൂർ പറഞ്ഞു. അപകടകരമായ അവസ്ഥയിലാണ് സ്കൂളുകളെങ്കിൽ അവധിയും സുരക്ഷയും സംബന്ധിച്ച് എച്ച്എംസികൾ തീരുമാനം എടുക്കണം. തദ്ദേശസ്ഥാപന അധികൃതരുമായി ചർച്ച ചെയ്യണം.

error: Content is protected !!