Site icon CTV Online

ഇന്നും നാളെയും ചൂട് കൂടും; നാല് ഡിഗ്രി വരെ ഉയരും, വെള്ളിയാഴ്ചയോടെ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഉയർന്ന താപനില തുടരുമെന്ന് മുന്നറിയിപ്പ്. ഇന്നും നാളെയും കൂടിയ ചൂട് അനുഭവപ്പെടും. സാധാരണയിലും നാല് ഡിഗ്രി വരെ ഉയർന്ന ചൂടും ആർദ്രതയും അനുഭവപ്പെടും. തെക്ക് പടിഞ്ഞാറൻ മൺസൂൺ ദുർബലമായതാണ് ചൂട് കൂടാൻ കാരണം. അതേസമയം, ഇപ്പോഴത്തേത് ഉഷ്‌ണതരംഗ സാഹചര്യമായി വിലയിരുത്തിയിട്ടില്ല.

അതേസമയം, വരും ദിവസങ്ങളിൽ മഴ കിട്ടുമെന്നാണ് പ്രവചനം. 10, 11 തീയതികളിൽ വ്യാപകമായി മഴ ലഭിക്കുമെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 10ന് ആലപ്പുഴ, എറണാകുളം ജില്ലകളിലും 11ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ചൂട് തുടരുന്ന സാഹചര്യത്തിൽ സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പുണ്ട്.

ചൂട് വർധിച്ച സാഹചര്യത്തിൽ സംസ്‌ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.പകൽ 11 മുതൽ മൂന്നുവരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കാനാണ് നിർദ്ദേശം. ദാഹമില്ലെങ്കിലും ഇടയ്‌ക്കിടെ ധാരാളം ശുദ്ധജലം കുടിക്കുക. നിർജലീകരണം ഉണ്ടാക്കുന്ന പാനീയങ്ങൻ ഒഴിവാക്കാനും അതോറിറ്റി നിർദ്ദേശം നൽകി.

Exit mobile version