Site icon CTV Online

രാഹുൽ പറന്നിറങ്ങി, മഹാസാഗരമായി കോഴിക്കോട് കടപ്പുറം

കോഴിക്കോട്: നി​ന്നു​തി​രി​യാ​ൻ പോ​ലു​മാ​വാ​ത്ത​ത്ര ആ​ൾ​ത്തി​ര​ക്ക്, ശ​ക്ത​മാ​യ സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ൾ. ഇ​തൊ​ന്നും രാ​ഹു​ൽ ഗാ​ന്ധി​യെ​ന്ന പ്രി​യ നേ​താ​വി​നു​വേ​ണ്ടി മ​ണി​ക്കൂ​റു​ക​ളോ​ളം കാ​ത്തി​രി​ക്കാ​ൻ അവർക്കൊരു തടസമായിരുന്നില്ല. മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ച സ​മ​യ​വും ക​ട​ന്ന് ഏ​റെ​നേ​ര​മാ​യി​ട്ടും രാ​ഹു​ൽ ഗാ​ന്ധി എ​ത്താ​തി​രു​ന്നി​ട്ടും മലബാറിന്റെ പല ഭാഗങ്ങളിൽ നിന്നുമുള്ള പതിനായിരക്കണക്കിന് ആളുകളാണ് കോഴിക്കോട്ടെ കടപ്പുറത്തെത്തിയത്. പലരും നേരത്തെയെത്തി സീറപ്പിച്ചു. മറ്റ് പലരും ബീച്ചിന്റെ പല ഭാഗങ്ങളിലും നിലയുറപ്പിച്ചു.

യു.ഡി.എഫ് മഹാറാലിക്കായി കോഴിക്കോടെത്തിയ രാഹുൽ ഗാന്ധിക്ക് വൻ വരവേൽപ്പാണ് പ്രവർത്തകരും നേതാക്കളും നൽകിയത്. വയനാട്ടിൽ നിന്നും വൈകീട്ട് ആറുമണിയോടെ വെസ്റ്റ് ഹിൽ വിക്രം മൈതാനിയിൽ ഹെലികോപ്റ്ററിൽ വന്നിറങ്ങിയ രാഹുൽ ഗാന്ധിയെ സ്വീകരിക്കാൻ നേതാക്കൾക്കും പ്രവർത്തകർക്കും ഒപ്പം ജനങ്ങളുംഎത്തിയിരുന്നു. ആറുമണിയോടെ വിക്രം മൈതാനിയിൽ രാഹുൽ ഗാന്ധി എത്തി. കെ.സി വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എന്നീ നേതാക്കളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി, കോൺഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, എം.കെ രാഘവൻ, ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ പ്രവീൺകുമാർ, കെ.സി അബു, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ.പി.എം നിയാസ്, അഡ്വ. കെ. ജയന്ത് തുടങ്ങിയവരുടെ നേതൃത്വത്തിൽ രാഹുൽ ഗാന്ധിയെ ഷാൾ അണിയിച്ച് സ്വീകരിച്ചു.വെെകീട്ട് 7 മണിയോടെ കടപ്പുറത്തെ വേദിയിൽ രാഹുൽ ഗാന്ധി എത്തുമെന്നറിയിച്ചിരുന്നെങ്കിലും 7.45ഓടെയാണ് വന്നത്. രാ​ഹു​ൽ ഗാ​ന്ധി എ​ത്തി​യ നി​മി​ഷം മു​ത​ൽ ക​ര​ഘോ​ഷ​ങ്ങ​ളും മു​ദ്രാ​വാ​ക്യം വി​ളി​ക​ളു​മാ​യി സ​ദ​സ്സ്​ ഇ​ള​കി​മ​റി​ഞ്ഞു. കടപ്പുറവും ക​ട​ന്ന് റോ​ഡ​രി​കി​ൽ​വ​രെ ആ​ളു​ക​ൾ തിങ്ങി നിറയുന്നുണ്ടായിരുന്നു. യു.ഡി.എഫ് സ്ഥാനാർത്ഥികളായ എം.കെ രാഘവൻ (കോഴിക്കോട് ), ഷാഫി പറമ്പിൽ (വടകര) , അബ്ദുസമദ് സമദാനി (പൊന്നാനി), ഇ.ടി മുഹമ്മദ് ബഷീർ (മലപ്പുറം) തുടങ്ങിയവരും വേദിയിലുണ്ടായിരുന്നു.
@ ഹെലികോപ്റ്റർ ഇറങ്ങുന്നതിൽ ആദ്യം ആശങ്ക പിന്നീട് അനുമതി

രാഹുൽ ഗാന്ധിയുടെ ഹെലികോപ്റ്ററിന് ഇറങ്ങാൻ ആദ്യം അനുമതി നിഷേധിച്ചെങ്കിലും പിന്നീടത് പരിഹരിക്കപ്പെട്ടു. കരസേനയുടെ വെസ്റ്റ് ഹിൽ ഗ്രൗണ്ടിലായിരുന്നു ഹെലികോപ്റ്റർ ഇറങ്ങേണ്ടത്. ഹെലികോപ്റ്റർ ഇറക്കാൻ നേരത്തെ അനുമതി വാങ്ങാതിരുന്നതാണ് അനുമതി നിഷേധിക്കപ്പെടാൻ കാരണം. പിന്നീട് കോൺഗ്രസ് നേതാക്കൾ കരസേന അധികൃതരോട് സംസാരിച്ചതിനെ തുടർന്നാണ് അനുമതി നൽകിയത്.

Exit mobile version