Site icon CTV Online

ഒരു ലക്ഷം ഭൂരിപക്ഷത്തിന് ബെറ്റ് ; മൊട്ടയടിക്കാൻ വേണ്ടത്ര മുടിയില്ലാത്തതിനാൽ മറ്റൊരു വഴി തേടി ; എംകെ രാഘവന്റെ വിജയത്തോടെ കെസി അബു മണാലിയിലേക്ക്

കോഴിക്കോട്: കോൺഗ്രസ് സ്ഥാനാർഥി എംകെ രാഘവന്റെ വമ്പൻ വിജയത്തോടെ കോൺഗ്രസ് നേതാവ് കെസി അബുവിന് മണാലിയിലേക്കൊരു ട്രിപ്പ് സമ്മാനമായി ലഭിച്ചു. നഗരത്തിലെ ഒരു വ്യാപാരി സുഹൃത്തുമായി അബു പന്തയം വച്ചിരുന്നു. എംകെ രാഘവൻ ഒരുലക്ഷം വോട്ടിന് ജയിക്കുമെന്നാണ് അബു പന്തയം വച്ചത്. എന്നാൽ പണം വച്ചുള്ള പന്തയത്തിന് തയാറാകാതിരുന്നതോടെ മറ്റുവഴികൾ നോക്കി.
മുടി മൊട്ടയടിക്കാമെന്നായപ്പോള്‍ രണ്ടുപേരും തലയില്‍ നോക്കി. മൊട്ടയടിക്കാന്‍ മാത്രമില്ലെന്ന് തിരിച്ചറിഞ്ഞതോടെ മണാലിയിലേക്കൊരു യാത്രയാക്കി പന്തയം. രാഘവന്‍ ജയിച്ചതോടെ അബുവിന് യാത്രയൊത്തു. സുഹൃത്ത് തീരുമാനിക്കുന്ന ദിവസമായിരിക്കും യാത്ര. പതിവായി തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ബെറ്റ് വെക്കാറുണ്ട് അബു. ഇത്തവണ രാഘവനെതിരേ ബെറ്റുവെക്കാന്‍പോലും ആളെ കിട്ടാത്ത അവസ്ഥയായിരുന്നെന്ന് അബു പറഞ്ഞു.

Exit mobile version