രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് യൂത്ത് കോൺഗ്രസ് കോഴിക്കോട്കമ്മിഷണർ ഓഫീസ് മാർച്ചിൽ സംഘർഷം; പ്രവർത്തകരെ അറസ്റ്റ്‌ചെയ്ത് നീക്കി

കോഴിക്കോട്: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ പുലർച്ചെ വീട്ടിൽ കയറി അറസ്റ്റ് ചെയ്ത പൊലീസ് നടപടിക്കെതിരെ കോഴിക്കോട് കമ്മിഷണർ ഓഫിസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ഉച്ചയ്ക്ക് പന്ത്രണ്ടോടെ മാർച്ചുമായെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിനുമുമ്പിൽ പൊലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമായി. പിന്നീട് റോഡ് ഉപരോധിച്ച പ്രവർത്തകരെ പൊലീസ് വലിച്ചിഴച്ച് അറസ്റ്റ് ചെയ്ത് നീക്കി. എൻ.എസ്.യു ദേശീയ ജനൽ സെക്രട്ടറി കെ.എം.അഭിജിത്ത് ഉൾപ്പെടെയുള്ള നേതാക്കളടക്കം അറസ്റ്റ് വരിച്ചു. യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാർച്ച് നടത്തിയത്. അറസ്റ്റ് ചെയ്തവരെ പിന്നീട് ജാമ്യത്തിൽ വിട്ടു.

സമരത്തിന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ.ഷഹിൻ, സംസ്ഥാന ഭാരവാഹികളായ സുഫിയാൻ ചെറുവാടി, ടി.എം.നിമേഷ്, എം.പി.ബബിൻ രാജ്, വി.ടി.നിഹാൽ കെ.എസ്.യു ജില്ലാ പ്രസിഡന്റ് വി.ടി.സൂരജ്, സംസ്ഥാന ജനറൽ സെക്രട്ടറി സനൂജ് കുരുവട്ടൂർ , റിനേഷ് ബാൽ, എം. ഷിബു , ആഷിക്ക് കുറ്റിച്ചിറ, സിറാജുദ്ദീൻ പെരുമണ്ണ, ജറിൽ ബോസ്, ഹസീബ് അറക്കൽ, ജിൽജോ ജോർജ്ജ് , പി.പി.റമീസ്, അസീസ് മാവൂർ, അഭിജിത്ത് ഉണ്ണികുളം, ആഷിഖ് ബേപ്പൂർ എന്നിവർ നേതൃത്വം നൽകി.

error: Content is protected !!