
NEWSDESK
വളാഞ്ചേരി: മലപ്പുറം വളാഞ്ചേരിയിൽ റാഗിങ്ങിന്റെ പേരിൽ വിദ്യാർത്ഥിയെ മർദിച്ച സംഭവത്തിൽ നാല് വിദ്യാർത്ഥികൾക്ക് സസ്‌പെൻഷൻ. ഷർട്ടിന്റെ ബട്ടൺ ഇടാത്തതുമായി ബന്ധപ്പെട്ട തർക്കമാണ് മർദ്ദനത്തിലേക്ക് നയിച്ചത്. സംഭവത്തിൽ നാല് പ്ലസ് ടു വിദ്യാർത്ഥിൾക്ക് ഒരു മാസത്തേക്കാണ് സസ്‌പെൻഷൻ.
തുടർ നടപടി സ്വീകരിക്കാൻ സ്‌കൂൾ അധികൃതർ വളാഞ്ചേരി പൊലീസിന് കത്ത് നൽകി. കഴിഞ്ഞ ശനിയാഴ്ചയാണ് പ്ലസ് വൺ വിദ്യാർത്ഥി എപി അഭിൻ ക്രൂരമായ റാഗിംഗിന് വിധേയമായത്. വളാഞ്ചേരി വി.എച്.എസ്.എസ് സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥി എപി അഭിനവിനാണ് മർദനത്തിൽ പരിക്കേറ്റത്. ഷർട്ടിന്റെ ബട്ടൺ ഇട്ടില്ലെന്ന് ആരോപിച്ചാണ് തന്നെ മര്‍ദിച്ചതെന്ന് അഭിനവ് പറഞ്ഞിരുന്നു.