Site icon CTV Online

സജി ചെറിയാൻ എം എൽ എ സ്ഥാനവും രാജിവെക്കണം; വി ഡി സതീശൻ

Web Desk

മന്ത്രി ആയാലും സാധാരണക്കാരൻ ആയാലും കുറ്റം ചെയ്‌താൽ കേസ് എടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സജി ചെറിയാൻ എംഎൽഎ സ്ഥാനവും രാജിവെക്കണം. കേസ് എടുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. കോടതി അത് അംഗീകരിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇ പി ജയരാജനെതിരെ കേസ് എടുക്കാത്തത് രണ്ടു നീതിയാണെന്ന് വി ഡി സതീശൻ കുറ്റപ്പെടുത്തി. ഇ പി മർദിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. നിയമപരമായ വഴികൾ തേടുമെന്ന് അദ്ദേഹം അറിയിച്ചു. വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദിച്ച ഇ പി ജയരാജനെതിരെ കേസെടുക്കില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ രേഖാമൂലം അറിയിച്ചു. മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ ജയരാജന്‍ തടയാന്‍ ശ്രമിക്കുകയായിരുന്നു. കോടതിയിലോ പോലീസിലോ ഇത്തരം ആരോപണം ഉന്നയിക്കപ്പെട്ടിട്ടില്ല. കുറ്റകൃത്യത്തിന്റെ ഗൗരവം കുറക്കാനാണ് പ്രതികളുടെ നീക്കമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version