കടുത്ത തൊണ്ടവേദന; ഇന്നും നാളെയും നടത്താൻ തീരുമാനിച്ചിരുന്ന മുഴുവൻ പരിപാടികളും റദ്ദാക്കിയെന്ന് പി വി അൻവർ

മലപ്പുറം : ഇന്നും നാളെയും നടത്താൻ തീരുമാനിച്ചിരുന്ന മുഴുവൻ പരിപാടികളും റദ്ദാക്കിയെന്ന് പി വി അൻവർ അറിയിച്ചു. കോഴിക്കോട് മുതലക്കുളത്ത് നടന്ന മാമി തിരോധാനക്കേസിലെ വിശദീകരണ യോഗത്തിന് ശേഷം ഫേസ്ബുക്കില്‍ വീഡിയോ സന്ദേശത്തിലൂടെയാണ് അൻവർ ഇക്കാര്യം അറിയിച്ചത്. ‘കടുത്ത തൊണ്ടവേദനയെ തുടർന്ന് സംസാരിക്കാൻ കഴിയാത്ത സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ 2 ദിവസം നടത്താൻ തീരുമാനിച്ച പരിപാടികളെല്ലാം ക്യാൻസല്‍ ചെയ്തിരിക്കുന്നു’ എന്നാണ് അൻവർ അറിയിച്ചത്.

അതേ സമയം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്ക് എതിരെ പാർട്ടി സെക്രട്ടറിക്ക് പരാതി നൽകിയിട്ടില്ല എന്ന വിമർശനത്തിനെതിരെ പിവി അൻവർ ഫേസ് ബുക്കിൽ പരാതിയുടെ കോപ്പി പുറത്ത് വിട്ടു. ഇന്നലെ രാത്രി നടന്ന ചാനൽ ചർച്ചകളിൽ ഞാൻ പാർട്ടി സെക്രട്ടറിക്ക് നൽകിയ പരാതിയിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയെകുറിച്ച് ഒരു പരാതിയും നൽകിയിട്ടില്ല എന്ന പ്രസ്താവന പൊതുസമൂഹത്തിനിടയിൽ എനിക്ക് വലിയ മാനഹാനി ഉണ്ടാക്കിയിരിക്കുകയാണ്. തൽക്കാലം പുറത്തുവിടണ്ട എന്ന് ഉദ്ദേശിച്ചിരുന്ന പരാതി ഇപ്പോൾ എന്റെ സത്യാവസ്ഥ പുറത്ത് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുവാൻ ഞാൻ നിർബന്ധിതനായിരിക്കുകയാണ്.സഖാക്കൾ ക്ഷമിക്കുമല്ലോ. എന്നും അദേഹം കുട്ടി ചേർത്തു

error: Content is protected !!