Site icon CTV Online

യുക്രെയ്നിൽ യുദ്ധം തുടങ്ങി റഷ്യ; മറുപടി നൽകുമെന്ന് യുഎസ്, കീവിൽ സ്ഫോടനങ്ങൾ

Web Desk

യുക്രെയ്നിൽ യുദ്ധം പ്രഖ്യാപിച്ച് റഷ്യ. പ്രതിരോധത്തിന് മുതിരരുതെന്നും ആയുധം താഴെവച്ച് കീഴടങ്ങണമെന്നും യുക്രെയ്ൻ സൈന്യത്തോട് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ആവശ്യപ്പെട്ടു. യുക്രെയ്ന്‍ തലസ്ഥാനമായി കീവിൽ റഷ്യ ആക്രമണം തുടങ്ങിയെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. യുക്രെയ്‌ൻ തലസ്ഥാനമായ കീവില്‍ തുടർസ്‌ഫോടനങ്ങള്‍ ഉണ്ടാകുന്നതായാണ് റിപ്പോര്‍ട്ട്. ഖാര്‍ക്കീവില്‍ യുക്രെയ്ന്‍ സൈന്യം റഷ്യന്‍ സൈനിക വിമാനം വെടിവച്ചിട്ടതായും റിപ്പോര്‍ട്ടുണ്ട്.

രക്തച്ചൊരിച്ചിൽ ഉണ്ടായാൽ ഉത്തരവാദിത്തം യുക്രെയ്നും സഖ്യത്തിനുമെന്ന് പുടിൻ അറിയിച്ചു. അപകടകരമായ സാഹചര്യമെന്ന് ഇന്ത്യ പ്രതികരിച്ചു.. നയതന്ത്ര തലത്തിൽ പ്രശ്നത്തിന് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടു. പുടിന്റെ നടപടി നീതീകരിക്കാനാവാത്തതാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.‘നാറ്റോ വിപുലീകരണത്തിന് യുക്രെയ്നെ പങ്കാളിയാക്കുന്നത് അംഗീകരിക്കില്ല. യുക്രെയ്നിൽ സൈനിക നടപടി അനിവാര്യമാണ്. റഷ്യൻ നീക്കത്തിനെതിരെ ബാഹ്യ ശക്തികൾ ഇടപെട്ടാൽ പ്രത്യാഘാതം രൂക്ഷമായിരിക്കുമെന്നും പുടിൻ പറഞ്ഞു. യുക്രെയ്നിലെ ഡോൺബാസിലാണ് സൈനിക നടപടിക്ക് പുടിൻ ഉത്തരവിട്ടത്. ഇതിനിടെ, യുഎൻ രക്ഷാസമിതി അടിയന്തര യോഗം ചേർന്നു. സൈനിക നടപടികൾ നിർത്തിവയ്ക്കണമെന്ന് റഷ്യൻ പ്രസിഡന്റ് പുടിനോട് യുഎൻ സെക്രട്ടറി ജനറൽ ആവശ്യപ്പെട്ടു.

Exit mobile version