Site icon CTV Online

53 വർഷം ഉമ്മൻ‌ചാണ്ടി എന്ത് ചെയ്തു എന്നതിനുള്ള തെളിവാണ് ചാണ്ടി ഉമ്മന് പുതുപ്പള്ളിക്കാർ നൽകിയ വോട്ട് എന്ന് അച്ചു ഉമ്മൻ.

newsdesk

കോട്ടയം : പുതുപ്പള്ളി ഉതിപാതിരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ വലിയ ഭൂരിപക്ഷത്തോടെ വിജയത്തിൽ എത്തി നിൽക്കുമ്പോൾ ആ സന്തോഷത്തിൽ പങ്കെടുത്തുകൊണ്ട് പ്രതികരണവുമായി സഹോദരി അച്ചു ഉമ്മൻ എത്തിയിരിക്കുകയാണ് . ഉമ്മൻചാണ്ടി 53 കൊല്ലം ചെയ്തതൊക്കെ മതീ എന്ന് പുതുപ്പള്ളിയിലെ ജനം തീരുമാനിച്ചുവെന്നും ജീവിച്ചിരിക്കുമ്പോൾ അപ്പയെ വേട്ടയാടിയവരുടെ മുഖത്തേറ്റ കനത്ത പ്രഹരമാൻ ഈ വിജയമെന്നും അച്ചു ഉമ്മൻ പ്രതികരിച്ചു.

53വര്‍ഷം ഉമ്മന്‍ചാണ്ടി കൈവശം വച്ച പുതുപ്പള്ളി ഇനി ചാണ്ടി ഉമ്മന്റെ കൈകളില്‍ ഭദ്രമാണെന്നും ഇത്രയും കാലം ഉമ്മന്‍ചാണ്ടി എന്തുചെയ്‌തെന്ന് തെളിയിക്കുന്നതാണ് ഈ ഫലമെന്നും അച്ചു ഉമ്മന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടി ഇവിടെ ചെയ്തതൊക്കെ ഇനിയും മതിയെന്ന് ജനം തിരിച്ചറിഞ്ഞു. ജനങ്ങളാണ് ഇതിന് മറുപടി നല്‍കിയത്. ഉമ്മന്‍ചാണ്ടി കൈവശം വച്ച പുതുപ്പള്ളി ഇനി ചാണ്ടി ഉമ്മന്റെ കൈകളില്‍ ഭദ്രമാണ്അ എന്നും ച്ചു കൂട്ടിച്ചേര്‍ത്തു

Exit mobile version